സ്പോണ്‍സര്‍മാര്‍ക്കെതിരെ പരാതി നല്‍കിയ വീട്ടു വേലക്കാരികള്‍ക്ക് ലഭിച്ചത് വന്‍ ശമ്പള കുടിശ്ശിക

 

m

 

സൗദി അറേബ്യ: വര്‍ഷങ്ങളായി ജോലിയെടുപ്പിച്ചിട്ടും ശമ്പളം നല്‍കാതിരുന്ന സ്പോണ്‍സര്‍മാര്‍ക്കെതിരെ വീട്ടു വേലക്കാരികളുടെ പരാതിയില്‍ പോലീസ് ഇടപ്പെട്ട് വന്‍ കുടിശ്ശിക ശമ്പളം ലഭ്യമാക്കി.

വീട്ടു വേലക്കാരികളായി ജോലി ചെയ്തിരുന്ന വീട്ടു രണ്ടു ഇന്തോനേഷ്യന്‍ വനിതകളാണ് വര്‍ഷങ്ങളായി തങ്ങള്‍ക്കു ശമ്പളം ലഭിച്ചില്ലെന്ന പരാതി ഇന്തോനേഷ്യന്‍ എംബസ്സിയില്‍ സമര്‍പ്പിച്ചത്. എംബസ്സി ഇവരുടെ പരാതി റിയാദ് പോലീസിലെ ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷിതത്വ വിഭാഗത്തിലേക്ക് നല്‍കുകയായിരുന്നു.

തന്നെ കൊണ്ട് വന്ന സ്വദേശിയുടെ വീട്ടില്‍ രണ്ടു വര്‍ഷം ജോലി ചെയ്തുവെന്നും ആ കാലത്ത് ശമ്പളം കൃത്യമായി ലഭിച്ചിരുന്നുവെന്നും ഒരു വീട്ടു വേലക്കാരി പരാതിയില്‍ വ്യക്തമാക്കി. എന്നാല്‍ പിന്നീട് തന്റെ സ്പോണ്‍സര്‍ഷിപ്പ് ഇയാളുടെ ബന്ധുവിന്റെ കീഴിലേക്ക് മാറ്റിയെന്നും അതിനു ശേഷം കഴിഞ്ഞ ആറു വര്‍ഷമായി തനിക്കു ശമ്പളം ലഭിച്ചിട്ടില്ലെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 70,200 റിയാലാണ് ശമ്പള ഇനത്തില്‍ അവര്‍ക്ക് ലഭിക്കാനുണ്ടായിരുന്നത്.

താന്‍ കഴിഞ്ഞ ആറു വര്‍ഷമായി ഒരു സ്പോണ്‍സറുടെ കീഴില്‍ നിരന്തരമായി ജോലി ചെയ്യുകയാണെന്നും ശമ്പള ഇനത്തില്‍ യാതൊന്നും തന്നെ ലഭിച്ചില്ലെന്നും വീട്ടു വേലക്കാരിയായി ജോലി ചെയ്യുന്ന രണ്ടാമത്തെ ഇന്തോനേഷ്യന്‍ വനിത പരാതിയില്‍ വ്യക്തമാക്കി. 41,600 റിയാല്‍ ലഭിക്കാനുണ്ട് എന്നായിരുന്നു ഇവരുടെ പരാതി. 

പരാതി ലഭിച്ച സമിതി അന്വേഷണത്തിന് വേണ്ടി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും പരാതികളുടെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തുകയും ചെയ്തു. പരാതി സത്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വദേശികളായ ഗൃഹനാഥന്മാരെ ശമ്പളം കൊടുത്തു തീര്‍ക്കുന്നത് വരെ തടഞ്ഞു വെക്കുകയായിരുന്നു.    

 

You may have missed

Copy Protected by Chetan's WP-Copyprotect.