«

»

Print this Post

അനധികൃത വിദേശികള്‍ക്ക് വേണ്ടി സൗദിയില്‍ രണ്ടാം ദിവസവും പരിശോധന…282 പേര്‍ പിടിയില്‍

 

s2

സൗദി അറേബ്യ: രാജ്യത്ത് അനധികൃതമായി താമസിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന വിദേശികളെ  കണ്ടെത്തി നാട് കടത്തുന്നതിന്റെ ഭാഗമായി റിയാദിലേയും ദാമ്മാമിലെയും ഉള്‍പ്രദേശങ്ങളില്‍ സുരക്ഷാ സേനകള്‍ നടത്തിയ തുടര്‍ച്ചയായ തിരച്ചിലില്‍ 38 ഇന്ത്യക്കാര്‍ അടക്കം 282 പേര്‍ പിടിയിലായതായി റിയാദ് പ്രവിശ്യ പോലീസ് വക്താവ് കേണല്‍ ഫവാസ് അല്‍ മൈമാന്‍ വ്യക്തമാക്കി. 

പരിശോധനയില്‍ 36 ഇന്ത്യക്കാര്‍ കൂടാതെ 116 എതോപ്യക്കാരും, 79 യെമനികളും, 26 പാക്കിസ്താനികളുമാണ് പിടിക്കപ്പെട്ടത്. 12  ബംഗ്ലാദേശികള്‍, 11 സുഡാനികള്‍ എന്നിവര്‍ കൂടാതെ ഒരു നേപ്പാള്‍ സ്വദേശിയും ഒരു അഫ്ഗാനിസ്ഥാന്‍ സ്വദേശിയും പിടിയിലായി.

 

s2a

 

ആദ്യ ദിന പരിശോധനയില്‍ 168 പേര്‍ പിടിയിലായിരുന്നു. 39 എതോപ്യക്കാരും 38 ഇന്ത്യക്കാരും 31 യെമനികളും 24 പാക്കിസ്ഥാനികളും 19 സുഡാനികളും 7 സോമാലിയക്കാരും 4 ബംഗ്ലാദേശികളും 2 ഈജിപ്ത്കാരും 2 നേപ്പാള്‍ സ്വദേശികളും 1 സിറിയക്കാരനും 1 ശ്രീലങ്കക്കാരനും പിടിയിലായിരുന്നു.

ആഭ്യന്തര മന്ത്രിയുടെ ഉത്തരവ് പ്രകാരം റിയാദ് പ്രവിശ്യയിലെയും കിഴക്കന്‍ പ്രവിശ്യയിലെയും ഗവര്‍ണ്ണര്‍മാരുടെയും സുരക്ഷാ സേനാ മേധാവിയുടെയും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സുരക്ഷാ സേനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആയിരുന്നു തിരച്ചിലുകള്‍ നടത്തിയത്.

ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗത്തിലെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ആകാശ നിരീക്ഷണം നടത്തി മനുഷ്യവാസം ഉറപ്പു വരുത്തി രേഖപ്പെടുത്തിയ സ്ഥലങ്ങള് കേന്ദ്രീകരിച്ചായിരുന്നു അധികൃതര്‍ പരിശോധനകള്‍ നടത്തിയത്.  

കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിന് അവസാനിച്ച പൊതു ഇളവു കാലാവധി അവസാനിച്ചതിന് ശേഷവും രാജ്യത്ത് വിദേശികളായ അനധികൃത താമസക്കാരും അനധികൃത തൊഴിലാളികളും അവശേഷിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്.

ഇത് വരെയുള്ള പരിശോധനകളെല്ലാം ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലും നഗരങ്ങളും കേന്ദ്രീകരിച്ചു മാത്രമായതിനാല്‍ വിദൂര പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അധികൃതരുടെ പിടിയില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു.  

വരും ദിവസങ്ങളിലും പരിശോധനകള്‍ ഊര്‍ജ്ജിതമായി ഉണ്ടാകുമെന്ന് ഫവാസ് അല്‍ മൈമാന്‍ വ്യക്തമാക്കി. പിടിയിലായവരെ നടപടി ക്രമങ്ങള്‍ക്ക്‌ ശേഷം നാട് കടത്തുന്നതിന് വേണ്ടി നാട് കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. 

 

s2aa

 

Permanent link to this article: http://pravasicorner.com/?p=16418

Copy Protected by Chetan's WP-Copyprotect.