സൗദിയിലെ ഇന്ത്യന്‍ എംബസ്സി ഡി സി എം സിബി ജോര്‍ജ്ജ് സൗദിയോട് വിട പറയുന്നു

0
2

 

si
സിബി ജോര്‍ജ്ജ്

 

സൗദി അറേബ്യ: ഒന്നര വര്‍ഷത്തെ മികവാര്‍ന്ന സേവനത്തിനു ശേഷം റിയാദ് ഇന്ത്യന്‍ എംബസ്സിയിലെ ഡി സി എം (ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍) സിബി ജോര്‍ജ്ജ് ഡല്‍ഹിയിലേക്ക് മടങ്ങുന്നു. ഇപ്പോഴുള്ള ജോയിന്‍റ് സെക്രട്ടറി റാങ്കില്‍ തന്നെയായിരിക്കും സിബി ജോര്‍ജ്ജ് ഡല്‍ഹിയിലും തുടരുക.

2012 ഡിസംബറിലാണ് സിബി ജോര്‍ജ്ജ് റിയാദിലെ ഇന്ത്യന്‍ എംബസ്സിയില്‍ സ്ഥാനമേല്‍ക്കുന്നത്. കഴിഞ്ഞ വര്ഷം സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കാണ് സിബി ജോര്‍ജ്ജ് നേതൃത്വം നല്‍കിയത്. നിയമ പ്രശ്നങ്ങള്‍ ഇലാതെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിച്ച ആ സേവനം അന്താരാഷ്ട്രാ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ജൂലൈ നാലിന് സിബി ജോര്‍ജ്ജ് രിയാദിനോട് വിട പറയും. മഹാരാഷ്ട്രാ സ്വദേശി ഹേമന്ത് കൊട്ട് വാളാണ് സിബി ജോര്‍ജ്ജിന് പകരമായി സ്ഥാനമേല്‍ക്കുക.