«

»

Print this Post

സൗദി അറേബ്യ: ഫാമിലി വിസ മാതാപിതാക്കള്‍ക്ക്……

ഞാന്‍ സൌദിയിലെ ദമാമില്‍ പ്രൈവറ്റ് കമ്പനിയില്‍ സെക്രട്ടറിയായി ജോലി ചെയ്യുന്നു. എന്‍റെ ഇഖാമയിലെ പ്രോഫെഷന്‍ കഹര്‍ബായ് (ഇലക്ട്രീഷ്യന്‍) ആണ് എനിക്ക് എന്‍റെ മാതാപിതാക്കളെ പെര്‍മനെന്റ് വിസയില്‍ ഇങ്ങോട്ട്‌കൊണ്ടുവരാന്‍ സാധിക്കുമോ?– Mr.KVS.

 

സൗദി അറേബ്യയില്‍ ഒരു വിദേശ തൊഴിലാളിയുടെ ഔദ്യോഗിക പദവിയേക്കാള്‍ അയാളുടെ ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രൊഫഷന്‍ ആണ് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡം ആയി കണക്കാക്കുന്നത്. ഒരു കമ്പനിയുടെ ഉന്നത പദവിയില്‍ ഇരിക്കുന്ന ഒരു വിദേശ തൊഴിലാളിയുടെ ഇഖാമയിലെ പ്രോഫെഷന്‍ താഴ്ന്ന തസ്തികയില്‍ ഉള്ളതാണെങ്കില്‍ അയാള്‍ക്ക്‌ ഫാമിലി വിസ ലഭിക്കില്ല. നിയമ പ്രകാരം Supervisory തസ്തികയില്‍ ഉള്ളവര്‍ക്ക് (Technician ഉള്‍പ്പെടെ) മാത്രമേ അവരുടെ കുടുംബത്തെ സൌദിയിലേക്ക് കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല തന്റെ പ്രോഫെഷനെ സാധൂകരിക്കുന്ന വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കേറ്റ്‌ ഹാജരാക്കുകയും അയാള്‍ക്ക്‌ മതിയായ വരുമാനം ലഭിക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന സാലറി സര്‍ട്ടിഫികേറ്റ് നല്‍കുകയും  വേണം.

സാധാരണ ഗതിയില്‍ സൗദി അറേബ്യയില്‍ കുടുംബം എന്ന് പറഞ്ഞാല്‍ അധികൃതര്‍ കണക്കാക്കുന്നത് ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നാണ്. മാതാപിതാക്കള്‍, സഹോദരങ്ങള്‍, രക്തബന്ധമുള്ള മറ്റു ബന്ധു മിത്രാദികള്‍ എന്നിവരെ ‘ഫാമിലി’ എന്ന നിര്‍വചനത്തില്‍ ഫാമിലി വിസയുടെ കാര്യത്തില്‍ ഉള്‍പ്പെടുത്താറില്ല. 

നിങ്ങളുടെ ഇഖാമ പ്രോഫെഷന്‍ ആയ ഇലക്ട്രീഷ്യന്‍ തസ്തിക സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഉള്‍പ്പെടാത്തതിനാല്‍ നിയമപ്രകാരം നിങ്ങള്ക്ക് പെര്‍മനെന്റ് വിസയില്‍ കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കില്ല. മാതാപിതാക്കളെ കൊണ്ട് വരാന്‍ തീരെയും സാധിക്കില്ല. എന്നാല്‍ വിസിറ്റ് വിസ ലഭിക്കാന്‍  സാധ്യത ഉണ്ട്. (എന്നാല്‍ ഇലക്ട്രിക്കല്‍ ടെക്നിഷ്യന്‍ എന്ന ‘ഫന്നി കഹര്‍ബായ്’ പ്രൊഫഷന്‍ ആയിരുന്നെകില്‍ മേല്പറഞ്ഞ നിബന്ധനകളോടെ ഫാമിലി വിസ അനുവദിച്ചു ലഭിക്കുമായിരുന്നു.) എന്നാല്‍ സാധാരണ ഗതിയില്‍ വിസ അനുവദിക്കുന്ന ആളുടെ മനോഗതി അനുസരിച്ചിരിക്കും നിങ്ങളുടെ മാതാപിതാക്കള്‍ക്ക് വിസിറ്റ് വിസ അനുവദിക്കുന്നത്.അനുവദിക്കാനും അനുവദിക്കാതിരിക്കാനും സാധ്യതയുണ്ട്. പിതാവിനെക്കാള്‍ മാതാവിന് വിസ നല്‍കാനാണ് പാസ്പോര്‍ട്ട് വിഭാഗം കൂടുതല്‍ താല്‍പ്പര്യം കാണിക്കുക. കാരണം വിസിറ്റ് വിസയില്‍ വരുന്ന പിതാവ് നിയപരമല്ലാതെ ജോലി ചെയ്യാന്‍ സാധ്യത ഉണ്ട് എന്ന് അവര്‍ കണക്ക് കൂട്ടുന്നു.

വാസ്ത (സ്വാധീനം) ഒരു പ്രധാന ഘടകമാണ്.പക്ഷെ അത് നിയമപരമായതല്ലാത്തതിനാല്‍ ഇവിടെ വിവരിക്കാന്‍ സാധിക്കില്ല. 

 

Permanent link to this article: http://pravasicorner.com/?p=1649

Copy Protected by Chetan's WP-Copyprotect.