സൗദി അറേബ്യ: വ്യക്തികളുടെ സ്പോണ്സര്ഷിപ്പില് നിന്നും സ്ഥാപനങ്ങളിലേക്കുള്ള തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം തൊഴില്‍ മന്ത്രാലയം അവസാനിപ്പിച്ചു. നാളെ (ജൂലൈ 6) മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഇത്തരത്തിലുള്ള രാജ്യത് ഗാര്‍ഹിക തൊഴിലാളി നിയമം നിലവില്‍ വന്ന സാഹചര്യത്തിലും സ്പോണ്‍സര്‍ഷിപ്പ് മാറ്റം വര്‍ദ്ധിച്ച സാഹചര്യത്തിലും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ദൌര്‍ലഭ്യം അനുഭവപ്പെടുന്നത് തടയാനാണ് ഈ നീക്കം.
ഇതോടെ ഹൗസ്ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നാളെ മുതല്‍ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കില്ല. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള അനുമതി നേരത്തെ കരസ്ഥമാക്കിയവരെ തടയില്ല. അവര്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള അനുമതി നല്‍കും.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പൊതു ഇളവ് സമയത്താണ് ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള ആനുകൂല്യം തൊഴില്‍ മന്ത്രാലയം അനുവദിച്ചത്. തൊഴില്‍ വിപണിക്ക് ആവശ്യമായ അത്രയും സ്പോണ്‍സര്‍ഷിപ്പ് മാറ്റം നടന്നു കഴിഞ്ഞതായും ഇനിയും ഈ ഇളവ് തുടര്‍ന്നാല്‍ ഗാര്‍ഹിക മേഖലയില്‍ തൊഴിലാളികളുടെ കുറവ് ഉണ്ടാകുമെന്നുമാണ് തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍.