«

»

Print this Post

റാസല്‍ഖൈമയിലെ ഫ്രീസോണ്‍ വിസ: കാന്‍സല്‍ ചെയ്യാന്‍ കമ്പനി പണം ചോദിക്കുന്നു!

 

RAK

 

യു എ ഇ റാസല്‍ഖൈമയിലെ ഫ്രീസോണ്‍ വിസയിലാണ് ഞാൻ ജോലി ചെയ്യുന്നത് രണ്ടു വര്‍ഷം കഴിഞ്ഞു ഞാൻ ക്യാൻസെൽ  ലെറ്റർ കൊടുത്തപ്പോള്‍ മാനേജർ പറയുന്നത് മൂന്നു വര്‍ഷം കഴിഞ്ഞലല്ലാതെ വിസ കാന്‍സല്‍ ചെയ്യാൻ കഴിയില്ല എന്നാണ്. കാന്‍സല്‍ ചെയ്യണം എന്നുണ്ടെങ്കില്‍ വിസയുടെ പൈസ തരണം എന്നും എങ്കിലേ കാന്‍സല്‍ ചെയ്തു തരുകയുള്ളൂ എന്നും പറയുന്നു. ഇതിൽ വല്ല സത്യവുമുണ്ടോ. Gratuity, leave salaryഎന്നിവെയെല്ലാം എനിക്ക് നഷ്ടപ്പെടുമോ ? ഫൈസല്‍ റസാഖ്‌, റാസല്‍ഖൈമ, യു എ ഇ.

 

RAK ഫ്രീ ട്രേഡ് സോണ് നിയമത്തില്‍ ആർട്ടിക്കിൾ (6.21) ഇൽ വളരെ വ്യക്തമായി തന്നെ ഇതേ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആയതു പ്രകാരം പ്രസ്തുത freezone authority യുടെ സ്പോണ്‍സര്‍ഷിപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ  താഴെ പറയുന്ന എല്ലാ ചിലവുകളും തൊഴിലുടമ വഹിക്കേണ്ടതാണ്‌.യാതൊരു കാരണവശാലും ഈ ചിലവുകൾ തൊഴിലാളിയില്‍ യിൽ നിന്ന് ഈടാക്കാൻ പാടുള്ളതല്ല:

1.Enrty Permit നു ചിലവായ തുക.

2.വിമാന യാത്ര ചെലവ്

3.വിസ ചെലവ്

4.ഹെല്‍ത്ത്‌ കാര്‍ഡിന്റെയും മെഡിക്കല്‍ ചെക്ക്‌ അപ്പിന്റെയും ചെലവ്

5.വിരലടയാളത്തിന് വേണ്ടി വന്നിടുള്ള ചെലവ്.

6.വിസയും ഹെല്‍ത്ത്‌ കാര്‍ഡും പുതുക്കാനുള്ള ചെലവ് (Medical Fitness Certificate ന് ചിലവായ തുക അടക്കം)

അഡ്വ.മായ ബിജു

അഡ്വ.മായ ബിജു

7.പ്രസ്തുത Sponsorship നിടയിൽ Employee ക്ക് വന്നിടുള്ള medical expenses തുടങ്ങിയവ.

താങ്കളുടെ മെയിലില സൂചിപ്പിച്ചത് പോലെ 2 വര്‍ഷത്തെ contract period complete ചെയ്തിട്ടുണ്ടെങ്കില്‍ 30 ദിവസം മുൻപ് നോട്ടീസ് കൊടുത്തു കൊണ്ട് താങ്കള്ക്ക് ജോലിയില്‍ നിന്ന് വിരമിക്കാവുന്നതാണ്.

ആയതു കൊണ്ട് താങ്കൾ  യു എ ഇ തൊഴില്‍ നിയമത്തില്‍ പ്രതിപാദിക്കുന്ന Gratuity Severance pay ക്കും  അര്‍ഹനാണ്. 

 

Permanent link to this article: http://pravasicorner.com/?p=16508

Copy Protected by Chetan's WP-Copyprotect.