മസ്ജിദ് നബവി സന്ദര്‍ശിക്കുന്ന പ്രവാസികളും തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണമെന്ന് പൊതു പ്രവര്‍ത്തകര്‍

 

S

 

സൗദി അറേബ്യ/മദീന: അറിവില്ലായ്മ മൂലം മസ്ജിദ് നബവി സന്ദര്‍ശിക്കുന്ന പ്രവാസികളും തീര്‍ഥാടകരും കുഴപ്പങ്ങളില്‍ പെടുന്ന സാഹചര്യത്തില്‍ സുരക്ഷിത തീര്‍ഥാടനത്തിന് പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന്   മദീനയിലെ പൊതു പ്രവര്‍ത്തകര്‍ ആവിശ്യപ്പെട്ടു. 

ഹറമിലെ സുരക്ഷാസംവിധാനങ്ങളോട് പരമാവധി സഹകരിക്കണം. ഹറമിന്‍റെ പവിത്രതക്ക് ഭംഗം വരുത്തുന്ന യാതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടരുതെന്നും സൂഷ്മതയോടെ പ്രവര്‍ത്തിക്കണമെന്നും മദീനയിലെ പ്രവാസികളുടെ കൂട്ടയ്മയായ ഹജ്ജ് വെല്‍ഫയര്‍ ഫോം പ്രസിഡന്‍റ് അക്ബര്‍ ചാലിയവും ജനറല്‍ സെക്രട്ടറിയും അബ്ദുല്‍ റഷീദ് പേരാമ്പ്രയും അറിയിച്ചു.  

അന്യസ്ത്രീപുരുഷന്മാര്‍ ഒരുമിച്ചു യാത്ര ചെയ്യുന്നത് ഒഴിവാക്കണം. ഹറമില്‍ നിന്ന് വീണുകിട്ടുന്ന യാതൊന്നും കൈവശം എടുക്കരുത്. തങ്ങളുടെതല്ലാത്ത സാധനങ്ങള്‍ എടുക്കുന്നത് കുറ്റകരമാണ്. അത് തടവറയിലേക്കു വഴി തെളിച്ചേക്കാം എന്നും പൊതുപ്രവര്‍ത്തകര്‍ പറഞ്ഞു.

സന്ദര്‍ശകര്‍ തങ്ങളുടെയും കുടുംബത്തിന്‍റെയും ഔദ്യോഗിക രേഖകളോ കോപ്പികളോ കൂടെ ഉണ്ടന്നു ഉറപ്പുവരുത്തണം. സ്ത്രീകള്‍ ‘മഹറ’മിനോടോപ്പമെ യാത്ര ചെയ്യാവൂ. ടാക്സിയില്‍ യാത്ര ചെയ്യുമ്പോള്‍ പരമാവധി ശ്രദ്ധിക്കണം. സ്ത്രീകളെ ഒറ്റക്ക് ടാക്സിയില്‍ ഇരുത്തി പുറത്തിറങ്ങരുത്. സഹായവാഗ്ദാനങ്ങളുമായി അടുത്തുകൂടുന്ന അപരിചിതരെ ശ്രദ്ധിക്കണം. അവര്‍ തരുന്ന യാതൊന്നും ഉള്ളില്‍ എന്താണെന്ന് വ്യക്തമാകാതെ സ്വീകരിക്കരുത്.

അതിനിടെ ഹറം പള്ളയില്‍ റമദാനിലെ തിരക്കു കണക്കിലെടുത്തു ശക്തമായ സുരക്ഷാ സംവിധാനമാണ് ഏര്‍‍‍പ്പെടുത്തിയിരിക്കുന്നത്.ഹറമിലേക്ക് എത്തുന്ന റോഡുകളിലും പരിസരങ്ങളിലും ഹറം മുറ്റങ്ങളിലും പദ്ധതികള്‍ നടപ്പിലാക്കുന്നതിനടുത്തും തീര്‍ഥാടകരുടെ പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വ്യന്യസിച്ചിട്ടുണ്ട്. കാല്‍നടക്കാര്‍ക്ക് കുടുതല്‍ സൗകര്യമൊരുക്കുന്നതിന് ഹറമിലേക്ക് എത്തുന്ന റോഡുകളിലും ഹറം പരിസരങ്ങളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ ട്രാഫിക് വകുപ്പിന് കീഴിലും നിയോഗിച്ചിട്ടുണ്ട്. താത്ക്കാലിക ചെക്ക്പോയിന്‍റുകള്‍ ഏര്‍പ്പെടുത്തി ഹറമിന് ചുറ്റും സുരക്ഷാ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.  

റിപ്പോര്‍ട്ട്: —– സജി ലബ്ബ, മദീന

 

You may have missed

Copy Protected by Chetan's WP-Copyprotect.