മലയാളി സിനിമാ നിര്‍മ്മിതാവും കുടുംബവും ദുബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍

 

S
സന്തോഷ്‌ കുമാര്‍ ഭാര്യ മഞ്ജുള, മകള്‍ ഗൗരി എന്നിവരോടൊപ്പം

 

യു എ ഇ /ദുബൈ: ദുബൈയില്‍ താമസിക്കുന്ന ബിസിനസ്സുകാരനായ മലയാളിയും കുടുംബത്തെയും ദുരൂഹ സാഹചര്യത്തില്‍ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലയാള സിനിമാ നിര്‍മ്മിതാവും സംവിധായകനും ദുബൈയില്‍ ബിസിനസ്സുകാരനുമായ സന്തോഷ്‌ കുമാര്‍, ഭാര്യ മഞ്ജുള, മകള്‍ ഗൌരി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുബൈയില്‍ താമസിച്ചു ബിസിനസ് നടത്തുന്ന സന്തോഷ്‌ കുമാര്‍ മാടമ്പി, നീലത്താമര, രതി നിര്‍വേദം എന്നീ സിനിമകളുടെ നിര്‍മ്മാണത്തിലും സംവിധാനത്തിലും പങ്കാളിയായിരുന്നു. സന്തോഷ്‌ കുമാറിന്‍റെ സൗപര്‍ണ്ണിക ഫിലിംസ് എന്ന പേരിലുള്ള കമ്പനിയായിരുന്നു സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്.   

കഴിഞ്ഞ അഞ്ചു ദിവസമായി ഫോണ്‍ എടുക്കാതിരുന്നതിനാല്‍ സംശയം തോന്നിയ സുഹൃത്ത്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന അല്‍ നഹദയിലെ എന്‍ എം സി ആശുപത്രിക്ക് എതിര്‍ വശത്തുള്ള മെഗാ മാര്‍ട്ട് ബില്‍ഡിംഗ് അപ്പാര്‍ട്ട്മെന്റില്‍ പോലീസ്‌ വാതില്‍ തകര്‍ത്തു അകത്തു കടന്നു പരിശോധന നടത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വന്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് സന്തോഷ കുമാര്‍ ഭാര്യയേയും കുട്ടിയേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മഞ്ജുളയുടെയും ഗൗരിയുടെയും മൃതദേഹങ്ങളില്‍ ഒന്നിലധികം മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇക്കാര്യം ദുബൈ പോലീസ്‌ സ്ഥിരീകരിച്ചിട്ടില്ല.

 

You may have missed

Copy Protected by Chetan's WP-Copyprotect.