«

»

Print this Post

ഈ മരുന്നുകള്‍ നാട്ടില്‍ നിന്ന് കൊണ്ട് വരുന്നവര്‍ സൂക്ഷിക്കുക: സൗദിയില്‍ മയക്കു മരുന്ന് വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള മരുന്നുകള്‍

 

sau

 

സൗദി അറേബ്യയില്‍ മയക്കു മരുന്ന് വിഭാഗത്തില്‍ പെടുത്തിയ ചില മരുന്നുകളുടെ പേര് ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ആരോഗ്യ മന്ത്രാലയം 2012 ല്‍ പുറത്തിറക്കിയ Drug List Formulary വിശദമായി പരിശോധിച്ചതിന് ശേഷമാണ് അതില്‍ (N -Narcotics) എന്ന കോഡില്‍ അടയാളപ്പെടുത്തിയതും ലിസ്റ്റ് ചെയ്തതുമായ 27 മരുന്നുകളുടെ പേരുകള്‍ ഇവിടെ കൊടുത്തിട്ടുള്ളത്.

നാട്ടില്‍ നിന്നും മരുന്നുകള്‍ കൊണ്ട് വരുന്നവര്‍ പരമമായ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ടതുണ്ട്. കാരണം ഈ മരുന്നുകളുടെ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള അതെ സമയം നാട്ടില്‍ നിരോധിക്കാത്ത മരുന്നുകളും കൊണ്ട് വരുന്നവര്‍ പിടിക്കപ്പെട്ടു ജയിലില്‍ ആയേക്കാം.

യാമ്പു എയര്‍പോര്‍ട്ടില്‍ നിന്നും എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു നാര്‍കോട്ടിക്‌ വിഭാഗത്തിന് കൈമാറിയ തമിഴ്നാട്ടുകാരന്‍ സാദിഖ്‌ പാഷ കൊണ്ട് വന്നത് T.Anximil 0.5 എന്ന മരുന്നായിരുന്നു. ഈ മരുന്ന് നാട്ടില്‍ നിരോധിച്ചത് ആയിരുന്നില്ല. എന്നാല്‍ അതേ സമയം ഈ മരുന്നില്‍ Alprazolam എന്ന മയക്കം (Sedation) ഉണ്ടാക്കുന്ന മരുന്നിന്‍റെ അംശം ഉള്ളതിനാല്‍ ആയിരുന്നു ഇയാള്‍ 55 ദിവസം നാര്‍കോട്ടിക്‌ വിഭാഗത്തിന്റെ കസ്റ്റഡിയില്‍ കഴിയണ്ടി വന്നത്.

പ്രവാസികളുടെ സാമാന്യമായ അറിവിലേക്ക് വേണ്ടിയാണ് ഈ മരുന്നുകളുടെ പേരുകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കൂടുതല്‍ അറിയണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇന്‍റര്‍നെറ്റില്‍ നിന്നും ഈ പുസ്തകം സൗജന്യമായി തന്നെ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. അതിനു കഴിയാത്തവര്‍ MOH FORMULARY 2012 എന്ന് mail@pravasicorner.com ലേക്ക് ഇമെയില്‍ അയക്കുക. 208 പേജുള്ള ഈ പുസ്തകം ഞങ്ങള്‍ തികച്ചും സൗജന്യമായി അയച്ചു തരുന്നതായിരിക്കും.

ഓര്‍ക്കുക, ഈ വിവരങ്ങള്‍ ഞങ്ങള്‍ കൈമാറുന്നത് പ്രവാസി സമൂഹത്തിന്റെ

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

പൊതുവായ അറിവിലേക്ക് വേണ്ടി മാത്രമാണ്. മാത്രവുമല്ല ഈ ലിസ്റ്റ് അപൂര്‍ണ്ണവുമാണ്. അത് കൊണ്ട് തന്നെ ഇതൊരു ആധികാരികമായ മെഡിക്കല്‍ അഡ്വൈസ് ആയി ഒരിക്കലും കണക്കാകരുത്. മരുന്നുകള്‍ സൗദി അറേബ്യയിലേക്ക് മൊത്തമായി കൊണ്ട് വരുന്നവര്‍ അതിന് മുന്‍പായി മറ്റുള്ള ഔദ്യോഗിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു ആധികാരികത ഉറപ്പു വരുത്തേണ്ടതാണ്.

 

 1. ALPRAZOLAM.
 2. AMOBARBITAL
 3. BENZHEXOT HCL
 4. BUPRENORPHINE
 5. CHLORAL HYDRATE
 6. CHLORDIAZEPOXIDE HCL
 7. CLONAZEPAM
 8. CODEINE PHOSPHATE
 9. DIAZEPAM
 10. ETOMIDATE
 11. FENTANYL CITRATE
 12. FLUMAZENIL
 13. LORAZEPAM
 14. METHADONE HCL
 15. METHYLPHENIDATE
 16. MIDAZOLAM
 17. MORPHINE SULPHATE
 18. NALBUPHINE HCL
 19. NALOXONE HCL
 20. NITRAZEPAM
 21. PARACETAMOLE + CODEINE
 22. PETHIDINE HCL
 23. PHENOBARBITAL (PHENOBARBITONE)
 24. PROPOFOL
 25. TEMAZEPAM
 26. THIOPENTAL SODIUM
 27. TRAMADOL HC

(നസ്രൂ ജമാല്‍ എന്ന വായനക്കാരന്‍ അറിയിക്കുന്നു: ALPRAZOLAM എന്ന മരുന്നിന്‍റെ ജനറിക് നെയിമിലുളള മരുന്ന് ZANAX എന്ന ബ്രാണ്ടില്‍ സൗദി വിപണിയിലുണ്ട്. 27 മത് കൊടുത്തിരിക്കുന്ന ട്രമഡോള്‍ ഹൈഡ്രോക്ലോറൈഡ് ജെനറിക് വിഭാഗത്തില്‍ പെട്ട പത്ത് തരം ഉത്പ്പന്നങ്ങള്‍ സൗദി വിപണിയിലുണ്ട്. ക്യാപ്‌സ്യൂള്‍, സപ്പോസിറ്ററി, കുത്തിവെയ്പ്പിനുളളത് എന്നിങ്ങനെ തരം തിരിച്ച് ഇവ ലഭ്യമാണ്.

ലിസ്റ്റില്‍ ഒന്‍പതാമത് കൊടുത്തിരിക്കുന്ന ഡൈസിപാം സൗദി മിനസ്ട്രി ഓഫ് ഹെല്‍ത്ത് ഡോക്ടര്‍മാര്‍ക്കായി നല്‍കിയിരിക്കുന്ന ഔഷധ വിവര പട്ടികയില്‍ 17 മത് ഇനം ആന്റിഎപിലെപ്റ്റിക്‌സ് ഗണത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. (കോഡ് 545031365) ഇതേ ജെനറികില്‍ പെട്ട STESOLID, VALINIL, VALIUM എന്നീ ബ്രാണ്ടുകളിലുളള മരുന്നുകള്‍ ഇന്നും ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ സൗദിയില്‍ ലഭിക്കും.എന്നും നസ്രൂ ജമാല്‍ എന്ന വായനക്കാരന്‍ അറിയിക്കുന്നു. )

 

Permanent link to this article: http://pravasicorner.com/?p=16601

Copy Protected by Chetan's WP-Copyprotect.