«

»

Print this Post

സൗദിയില്‍ ഓണ്‍ലൈന്‍ വഴി ഫാമിലി വിസിറ്റ് വിസ പുതുക്കുന്നത് എങ്ങിനെ? നടപടിക്രമങ്ങള്‍ എന്തെല്ലാം?

 

new user

 

അബഷീര്‍ ഉപഭോക്താക്കള്‍ വിസിറ്റിംഗ്‌ വിസ ഓണ്‍ലൈന്‍ വഴി  പുതുക്കാന്‍ സാധിക്കുമെന്ന് അറിയാന്‍  കഴിഞ്ഞു. പുതുക്കാന്‍ ഫീസ്‌  അടക്കുന്നത് എങ്ങനെ? അത്  വഴി  പുതിക്കിയാല്‍ പ്രിന്റ് എടുക്കന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളെ കുറിച്ച്  ഒരു ചെറിയ വിവരണം  തനാല്‍  ഉപകാരമായിരുന്നു-കലാം ആലുങ്ങല്‍, അല്‍ ഖുറായാത്ത്, അല്‍ ജൌഫ്. 

 

കഴിഞ്ഞ തിങ്കളാഴ്ചയാണ് പാസ്പോര്‍ട്ട് ഡയരക്ടറേറ്റ്‌ ഈ സംവിധാനം പ്രഖ്യാപിച്ചത്. അബഷീര്‍ സേവനത്തിലൂടെയാണ് വിദേശികളുടെ കുടുംബങ്ങളുടെ സന്ദര്‍ശന വിസ ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ സാധിക്കുക. അടുത്ത തിങ്കള്‍ മുതലാണ്‌ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകുക എന്നായിരുന്നു പ്രഖ്യാപനമെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച തന്നെ റിയാദില്‍ പലര്‍ക്കും ഈ സൗകര്യം ലഭ്യമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തു അക്കൌണ്ട് പ്രവര്‍ത്തനക്ഷമമാക്കിയവര്‍ക്ക് എളുപ്പത്തില്‍ സന്ദര്‍ശന വിസ പുതുക്കാന്‍ സാധിക്കും. ജവാസാത്‌ സേവനത്തിന്റെ മെനുവില്‍ ‘ഫാമിലി വിസ പുതുക്കല്‍’ (Extend Family Visa) എന്ന പുതിയ ലിങ്ക് ഇതിനായി ചെര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ക്ളിക്ക് ചെയ്യുന്നതോടു കൂടി തുടന്ന് ചെയ്യേണ്ട നടപടി ക്രമങ്ങള്‍ ഒന്നൊന്നായി വെബ്‌സൈറ്റില്‍ തെളിഞ്ഞു വരും.

ഇത് വരെ അബഷീര്‍ സേവന അക്കൗണ്ട് ആക്ടിവേറ്റ്‌ ചെയ്യാത്തവര്‍ക്ക്‌ ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സൗജന്യമായി തന്നെ ചെയ്യാവുന്നതാണ്. ഓണ്‍ലൈനിലൂടെ രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം പിന്നീട് നേരിട്ട് ജവാസാത്‌ ഓഫീസ്‌ സന്ദര്‍ശിച്ചു വിരലടയാളം നല്‍കണം. നിങ്ങള്‍ തന്നെയാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ഉപയോക്താവ് എന്ന് സ്ഥിരീകരിക്കുന്നതിനു വേണ്ടിയാണ് ഈ നിബന്ധന. വിരലടയാളം നല്‍കിയതിനു ശേഷമാണ് ഈ സംവിധാനം ആക്ടിവേറ്റ്‌ ചെയ്യാന്‍ സാധിക്കുക.

രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ 195 അബഷീര്‍ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജവാസാത്‌ ഓഫീസ്‌ കൂടാതെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിലും അബഷീര്‍ സേവനം പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ഇത്തരത്തിലുള്ള ആക്ടിവേഷന്‍ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പ്രമുഖ ബാങ്കുകളായ റിയാദ്‌ ബാങ്ക്, അല്‍ ബിലാദ്‌, അല്‍ രാജ്ഹി, അല്‍ അഹലി, അല്‍ ജസീറ, സാംബ എന്നിവിടങ്ങളിലും ആക്ടിവേഷന്‍ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം നിന്നും അബഷീര്‍ സേവനം പ്രവര്‍ത്തന ക്ഷമമാക്കാന്‍ കഴിയും.

അബഷീര്‍ സേവനത്തില്‍ ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു ജവാസാത്‌ ഓഫീസുകള്‍ സന്ദര്‍ശിച്ചു വിരലടയാളം നല്‍കി അക്കൌണ്ട് പ്രവര്‍ത്തന ക്ഷമമാക്കിയവര്‍ക്ക് പിന്നീട് അവരുടെ യൂസര്‍ ഐ ഡിയും പാസ്‌വേഡും ഉപയോഗിച്ച് അബഷീര്‍ സേവനത്തില്‍ പ്രവേശിച്ചു ഓണ്‍ലൈനായി വിസിറ്റ് വിസ പുതുക്കാം.

അബഷീര്‍ സേവനം ലഭിക്കുന്നതിന് പുതിയതായി രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ https://www.moi.gov.sa എന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രവേശിക്കുക. അതിനു ശേഷം വലതു ഭാഗത്ത്‌ ഏറ്റവും മുകളില്‍ ആയി കാണുന്ന New User എന്ന ഭാഗത്ത്‌ ക്ളിക്ക്‌ ചെയ്യുക. അപ്പോള്‍ പുതിയ ഒരു വിന്‍ഡോ തെളിഞ്ഞു വരും. അതില്‍ രജിസ്ട്രേഷന്‍ റിക്വസ്റ്റ്, റിക്വസ്റ്റ് വെരിഫിക്കേഷന്‍, അക്കൌണ്ട് ക്രിയേഷന്‍, അക്കൌണ്ട് ആക്റ്റിവേഷന്‍ എന്നിങ്ങനെ നാല് ഘട്ടങ്ങളില്‍ ആയി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ഇതിന്റെ ആദ്യ ഘട്ടത്തില്‍ മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും നിങ്ങള്‍ ഇപ്പോഴും പയോഗിക്കുന്നതുമായ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ ശ്രദ്ധിക്കണം. അതിനായി മറ്റുള്ളവരുടെ മൊബൈല്‍ നമ്പരുകള്‍ നല്‍കരുത്. കാരണം നിങ്ങള്‍ നല്‍കുന്ന നമ്പറിലേക്കാണ് അക്കൌണ്ട് ആക്ടിവേഷന്‍ കോഡ് അയച്ചു തരിക.

നിങ്ങള്‍ ഇതിനകം തന്നെ അബഷീറില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി ആണെങ്കില്‍ പ്രസ്തുത

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

വെബ്‌സൈറ്റിലെ വലതു ഭാഗത്ത്‌ ഏറ്റവും മുകളില്‍ ആയി കാണുന്ന Login എന്ന ഭാഗത്ത്‌ ക്ളിക്ക്‌ ചെയ്യുക. അതിലൂടെ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കി Login ചെയ്തു പ്രവേശിക്കുക. അതിനു ശേഷം വരുന്ന പുതിയ സ്ക്രീനില്‍  “E-Services”  എന്ന മെനുവില്‍ ക്ളിക്ക്‌ ചെയ്യുക. അതിനു ശേഷം ഇടതു ഭാഗത്ത്‌ വരുന്ന ലിസ്റ്റില്‍ നാലാമതായി വരുന്ന “Passports”  എന്ന കാണുന്നിടത്ത് ക്ളിക്ക്‌ ചെയ്യുക. അപ്പോള്‍ താഴെക്കായി ഒരു ഡ്രോപ്പ്ഡൌണ്‍ മെനു വരുന്നത് കാണാം. അതില്‍ രണ്ടാമതായി വരുന്ന “Extend Visit Visa” എന്നിടത്ത് ക്ളിക്ക്‌ ചെയ്യുക.  അപ്പോള്‍ വിസിറ്റ് വിസ നീട്ടുന്നത് സംബന്ധിച്ചുള്ള നിബന്ധനകള്‍ അടങ്ങിയ പുതിയ ഒരു വിന്‍ഡോ തുറന്നു വരും. അതില്‍ താഴെ പറയുന്ന ഏഴു നിബന്ധനകള്‍ ഉണ്ടായിരിക്കും.  (‘സദാദ്’ വഴിയാണ് ഈ സേവനത്തിനുള്ള ഫീസ്‌ അടക്കേണ്ടത്)

  1. വിസയുടെ കാലാവധി കഴിയാന്‍ ഏഴു ദിവസം ഉണ്ടായിരിക്കണം. മൂന്നു ദിവസം മുന്‍പ് മാത്രം കാലാവധി തീര്ന്നതായിരിക്കണം.
  2. വിസിറ്റ് വിസ ലഭിച്ചയാല്‍ പുതുക്കുന്ന സമയത്ത് സൗദിയില്‍ ഉണ്ടായിരിക്കണം.
  3. വിസിറ്റ് വിസ പുതുക്കുന്നതിനുള്ള ഫീസ്‌ അടച്ചിരിക്കണം.
  4. സന്ദര്‍ശന വിസ പുതുക്കുന്ന വേളയില്‍ സന്ദര്‍ശനത്തിന് വന്നയാളുടെ പാസ്പോര്‍ട്ടിന് മതിയായ കാലാവധി ഉണ്ടായിരിക്കണം.
  5. വിസിറ്റ് വിസക്ക് അപേക്ഷിച്ചയാളുടെ സ്റ്റാറ്റസ് ലൈവ് ആയിരിക്കണം
  6. വിദേശിയായ സ്പോണ്‍സറുടെ പേരില്‍ ട്രാഫിക്‌ പിഴകള്‍ ഉണ്ടായിരിക്കാന്‍ പാടില്ല.
  7. സന്ദര്‍ശനത്തിനായി അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി കാലാവധി പിന്നിട്ടിരിക്കരുത്.

അത് വായിച്ചു മനസ്സിലാക്കിയ ശേഷം അതിലെ നിബന്ധനകള്‍ പൂര്‍ത്തീകരിച്ചിട്ടുന്ടെന്കില്‍ ഏറ്റവും അടിയിലായി കാണുന്ന “Proceed” എന്ന ബട്ടണില്‍ ക്ളിക്ക്‌ ചെയ്യുക.   

അതിനു ശേഷം പുതിയ ഒരു വിന്‍ഡോ കൂടി തുറന്നു വരും. അതില്‍ വിസിറ്റ് വിസയില്‍ വന്നവരുടെ പേര്, വിസ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, ബോര്‍ഡര്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ഉണ്ടാകും. അതിലെ നടപടി ക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കുക. ഒരു മാസത്തെ സന്ദര്‍ശനത്തിനു വന്നവര്‍ക്ക് ഒരു മാസവും മൂന്നു മാസത്തെ സന്ദര്‍ശനത്തിനു വന്നവര്‍ക്ക് മൂന്നു മാസവുമാണ് ഓണ്‍ലൈന്‍ വഴി കാലാവധി നീട്ടി നല്‍കുക. വിസ പുതുക്കിയാല്‍ പ്രസ്തുത രേഖ അബഷീര്‍ വഴി പ്രിന്‍റ് ചെയ്തെടുക്കാം.

  Facebook Profile : https://www.facebook.com/advshiyask

 

Permanent link to this article: http://pravasicorner.com/?p=16641

Copy Protected by Chetan's WP-Copyprotect.