സൗദി അറേബ്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും തൊഴിലെടുക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് സുഷമ സ്വരാജിനോട് എം ബി രാജേഷ്‌

 

m
പാലക്കാട്‌ എം പി എം ബി രാജേഷ്‌ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ചപ്പോള്‍

 

ന്യൂഡല്‍ഹി: സൗദി അറേബ്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും തൊഴിലെടുക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് വിദേശ കാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടതായി പാലക്കാട്‌ എം പി എം ബി രാജേഷ്‌ അറിയിച്ചു.

വിവിധ കേസുകളില്‍ പെട്ട് സൗദിയിലെ ജയിലില്‍ കഴിയുന്നവര്‍ക്ക് നിയമസഹായം ലഭ്യമാക്കണം. ഇന്ത്യക്കാരെ സൗദിയില്‍ അടുക്കള ജോലിക്കായി നിയോഗിക്കുന്നത് നിരോധിക്കണമെന്നും മറ്റ് ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്നവരുടെ തൊഴില്‍ കരാര്‍ വ്യവസ്ഥകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

വിദേശത്തെ ഇന്ത്യന്‍ എംബസ്സികളിലൂടെയുള്ള പാസ്പോര്‍ട് സേവനത്തിനും മറ്റ് യാത്ര രേഖകള്‍ ശരിയാക്കുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസിന്റെ അന്യായമായ വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും എം പി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.

 

You may have missed

Copy Protected by Chetan's WP-Copyprotect.