«

»

Print this Post

യു.എ.ഇ: അവധിയിലുള്ള തൊഴിലാളി ഒളിച്ചോടിയതായിപരാതി നല്‍കാന്‍ പാടില്ല. കമ്പനിക്കെതിരെ നടപടിയെടുക്കാം.

 

p

 

 Q. ഞാന്‍ ദുബൈയില്‍ ജോലി ചെയ്യുകയായിരുന്നു. കമ്പനിയുടെ അനുവാദത്തോടു കൂടി വാര്‍ഷിക അവധിയില്‍ പോയിരുന്നു. പക്ഷെ അപ്രതീക്ഷിതമായ കാരണങ്ങളാല്‍ കമ്പനി അനുവദിച്ചതിലും ഒരാഴ്ച വൈകിയാണ് തിരിച്ചെത്താന്‍ സാധിച്ചത്. തിരിച്ചെത്തിയപ്പോഴാണ് ഞാന്‍ ഒളിച്ചോടിയതായി കാണിച്ചു കമ്പനി പരാതി നല്‍കിയതായി അറിയാന്‍ സാധിച്ചത്. എയര്‍പോര്‍ട്ടില്‍ എന്നെ തടഞ്ഞു വെക്കുകയും എന്‍റെ പാസ്പോര്‍ട്ട് പിടിച്ചടുക്കുകയും ചെയ്തു. അപ്പോള്‍ മാത്രമാണ് കമ്പനി ഇത്തരത്തില്‍ എനിക്കെതിരെ പരാതി നല്‍കിയതായി മനസ്സിലായത്‌. ലേബര്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ടു പ്രശ്നങ്ങള്‍ തീര്‍ക്കണമെന്ന നിര്‍ദ്ദേശമാണ് ഉണ്ടായിട്ടുള്ളത്. തൊഴില്‍ നിയമ പ്രകാരം ഇത്തരത്തില്‍ ഒരു കമ്പനിക്ക് നടപടി എടുക്കുവാന്‍ സാധിക്കുമോ? എന്താണ് എനിക്ക് നീതി ലഭിക്കാന്‍ ചെയ്യേണ്ടത്?

A. അവധിയില്‍ ഒരു തൊഴിലാളി രാജ്യത്തിന് പുറത്തു ആയിരിക്കുന്ന സമയത്ത് അയാള്‍ ഒളിച്ചോടിയതായി പരാതി നല്‍കാന്‍ കമ്പനിക്ക് നിയമപരമായ അധികാരമില്ല. അത്തരത്തില്‍ പരാതി നല്‍കിയാല്‍ തൊഴില്‍ മന്ത്രാലയം അത് സ്വീകരിക്കാനും വഴിയില്ല. അത്തരത്തില്‍ പരാതി നല്‍കുന്നത് നിയമ വിരുദ്ധമാണ്. മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് അന്വേഷിക്കുക. എന്തായാലും താന്കള്‍ ഉടനെ തന്നെ മന്ത്രാലയവുമായി ബന്ധപ്പെടുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുക. താങ്കള്‍ അവധിയിലുള്ളപ്പോഴാണ് കമ്പനി ഇത്തരത്തില്‍ പരാതി നല്‍കിയത് എന്ന് ബോധ്യെപ്പെടുത്താന്‍ സാധിച്ചാല്‍ കമ്പനിക്കെതിരെ നിയമപരമായ ശിക്ഷാ നടപടികള്‍ മന്ത്രാലയം സ്വീകരിക്കും.   

 

Permanent link to this article: http://pravasicorner.com/?p=16774

Copy Protected by Chetans WP-Copyprotect.