«

»

Print this Post

കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നതിനുള്ള കടുത്ത നിബന്ധനകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്ന വിദേശികള്‍?

 

k

 

Q. ഞാന്‍ പുതിയതായി കുവൈറ്റില്‍ എന്‍ജിനീയര്‍ വിസയില്‍ വന്നതാണ്. ഇവിടെ വന്നിട്ട് രണ്ടു വര്‍ഷം തികയാത്തതിനാല്‍ എനിക്ക് ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നു. ഇകാര്യത്തില്‍ വ്യക്തത വരുത്തി ഒന്ന് സഹായിക്കാമോ? 

 

A. ഡ്രൈവിംഗ് ലൈസന്‍സ്‌ ലഭിക്കുന്നതിനായുള്ള സാധാരണ നടപടിക്രമം അനുസരിച്ച് കുവൈറ്റില്‍ ഉള്ള വിദേശി രണ്ടു വര്‍ഷം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കൂടാതെ ഒരു മാസത്തില്‍ കുറഞ്ഞത് 400 ദിനാര്‍ ശമ്പളവും അയാള്‍ക്ക്‌ ഉണ്ടാവേണ്ടതുണ്ട്. മാത്രമല്ല യൂനിവേഴ്സിറ്റി ഡിഗ്രിയും ഉണ്ടായിരിക്കണം. ഈ മൂന്നു നിബന്ധനകളും പാലിക്കപ്പെടുന്ന സാഹചര്യത്തില്‍ മാത്രമേ ലൈസന്‍സിനു അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. 

എന്നാല്‍ ചില വിഭാഗത്തിലുള്ള (Job Title) വ്യക്തികളെ ഈ നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. താന്കള്‍ എന്‍ജിനീയര്‍ വിസയിലുള്ള വ്യക്തിയായതിനാല്‍ മേല്‍ പറഞ്ഞ നിബന്ധനകള്‍ താങ്കള്‍ക്കു ബാധകമല്ല. 

ഈ ഉത്തരം വായിക്കുന്ന വ്യക്തികളുടെ കൂടുതല്‍ വ്യക്തതക്ക് വേണ്ടി ഏതെല്ലാം വിഭാഗങ്ങളാണ് മേല്‍ കൊടുത്തിട്ടുള്ള നിബന്ധനകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത് എന്ന് താഴെ കൊടുത്തിരിക്കുന്നു: 

ഡോക്ടര്‍, എന്‍ജിനീയര്‍, പ്രൊഫസര്‍, ടീച്ചര്‍, കമ്പനി മേധാവികള്‍, മാനേജര്‍മാര്‍, അക്കൌണ്ടന്റ്, പത്രപ്രവര്‍ത്തകന്‍, നഴ്സിംഗ് സ്റ്റാഫ്‌, കുട്ടികളുള്ള വീട്ടമ്മമാര്‍, യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍, ടെക്നിക്കല്‍ വിഭാഗത്തില്‍ പെടുന്നവര്‍, വിവര്‍ത്തര്‍ (Translator / Interpreter), കൗണ്‍സിലര്‍മാര്‍ എന്നിവരാണ് മേല്‍ പറഞ്ഞ നിബന്ധനകളില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍.

ഇവരെ കൂടാതെ എല്ലാ വിഭാഗത്തിലുള്ള നയതന്ത്ര ഉദ്യോഗസ്ഥന്മാരും ഈ നിബന്ധനകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു.  

 

Permanent link to this article: http://pravasicorner.com/?p=16808

Copy Protected by Chetans WP-Copyprotect.