«

»

Print this Post

യു എ ഇ യില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കുള്ള ശിക്ഷ

 

U

 

Q. ഞാന്‍ യു എ  ഇ യില്‍ വന്നിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. എന്‍റെ തൊഴില്‍ വിസ കാന്‍സല്‍ ചെയ്തിട്ടും ചില വ്യക്തപരമായ കാരണങ്ങളാല്‍ ഇവിടെ നിന്നും പോകാന്‍ സാധിച്ചിട്ടില്ല. അവധി കഴിഞ്ഞാലും പോകാന്‍ ഏതെന്കിലും തരത്തിലുള്ള ഗ്രേസ്‌ പിരീഡ് ഉണ്ടോ? ഈ സമയ പരിധിക്കുള്ളില്‍ പോകാന്‍ സാധിച്ചില്ലെങ്കില്‍ എന്താണ് ശിക്ഷ? 

 

A. സാധാരണ ഗതിയില്‍ ഒരാളുടെ തൊഴില്‍ വിസ കാന്‍സല്‍ ചെയ്തു കഴിഞ്ഞാല്‍ അടുത്ത 30 ദിവസത്തിനകം അയാള്‍ രാജ്യം വിട്ടു പോകണം എന്നാണ് നിയമം. 

എന്നാല്‍ അതിനു ശേഷവും രാജ്യത്ത്‌ തുടരുന്നവര്‍ അനധികൃത താമസക്കാര്‍ ആകും. അങ്ങിനെയുള്ളവര്‍ നിയമപ്രകാരമുള്ള പിഴ ശിക്ഷ അടക്കേണ്ടി വരും. നിയമപ്രകാരമുള്ള തിയ്യതി കഴിഞ്ഞതു മുതല്‍ ആദ്യ ദിവസത്തിന് 120 ദിര്‍ഹം ആണ് പിഴയായി അടക്കേണ്ടി വരിക. പിന്നീടുള്ള ഓരോ ദിവസത്തേയും അനധികൃത താമസത്തിന് 25 ദിര്‍ഹം വീതം പിഴയായി അടക്കേണ്ടി വരും. 

 

Permanent link to this article: http://pravasicorner.com/?p=16820

Copy Protected by Chetan's WP-Copyprotect.