പുതിയ ഫയല്‍ തുറക്കാന്‍ ആശുപത്രികള്‍ ഫീസ്‌ ഈടാക്കുന്നത് നിയമ ലംഘനമെന്നു സൗദി ആരോഗ്യ മന്ത്രാലയം

0
1

 

s

 

സൗദി അറേബ്യ: സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികില്‍സക്ക് വേണ്ടി എത്തുന്നവരില്‍ നിന്ന് പുതിയ ഫയല്‍ തുറക്കാനെന്ന പേരില്‍ രജിസ്ട്രേഷന്‍ ഫീസ്‌ ഈടാക്കുന്നത് കുറ്റകരമാണെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ഇത് നിയമ വിരുദ്ധമാക്കിയിട്ടും ചില ആശുപത്രികള്‍ ഇത് പാലിക്കുന്നില്ലെന്ന് കണ്ടാണ് മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കിയത്.

ഇത്തരത്തില്‍ പണം ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ സ്വദേശികളും വിദേശികളും 937 എന്ന ടോള്‍ഫ്രീ നമ്പറിലോ 011 2124196 എന്ന നമ്പരില്‍ ഫാക്സ് ആയോ www.moh.gov.sa വെബ്സൈറ്റ്‌ വഴിയോ മന്ത്രാലയത്തെ വിവരമറിയിക്കണമെന്നു മന്ത്രാലയം ആവശ്യപ്പെട്ടു.

ഡോക്ടര്‍മാരുടെ കണ്‍സല്‍ട്ടെഷന്‍ ഫീസ്‌, ബ്ലഡ്‌ ടെസ്റ്റ്‌, എക്സറേ, ലാബ് ടെസ്റ്റ്‌, ഇന്‍ജക്ഷന്‍ തുടങ്ങിയവയ്ക്ക് ആശുപതികള്‍ക്ക് പണം ഈടാക്കാം. എന്നാല്‍ പുതിയ ഫയലും രോഗികള്‍ക്കുള്ള കാര്‍ഡും ആശുഅപ്ത്രികളും ക്ലിനിക്കുകളും സൗജന്യമായി തന്നെ ലഭ്യമാക്കണമെന്ന് നിയമം.

രജിസ്ട്രേഷന് വേണ്ടി പണം ഈടാക്കുന്ന ആശുപതികള്‍ക്ക്‌ എതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.