«

»

Print this Post

ഉന്നത സൗദി ഉദ്യോഗസ്ഥന്മാര്‍ക്ക് വിദേശത്ത് നിന്ന് വിവാഹം കഴിക്കുന്നതിനു വിലക്ക്

 

moi

 

സൗദി അറേബ്യ/റിയാദ്‌: ഉന്നത പദവിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഒഫീഷ്യലുകള്‍ക്കും വിദേശത്ത് നിന്നും വിവാഹം കഴിക്കുന്നതിനു ആഭ്യന്തര മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. വിളക്കിന്റെ പരിധിയില്‍ പെടുന്ന തസ്തികകളുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചു.

മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍, ഷെയര്‍ ഹോള്‍ഡിംഗ് കമ്പനികളുടെ പ്രസിഡന്റുമാര്‍, കസ്റ്റംസ്‌ ഉദ്യോഗസ്ഥന്മാര്‍ തുടങ്ങി നിരവധി വുഭാഗങ്ങള്‍ ഈ പട്ടികയില്‍ ഉണ്ട്. സ്കോളര്‍ഷിപ്പ് ലഭിച്ചു വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നീതിന്യായ മന്ത്രാലയത്തിലെയും ബോര്‍ഡ്‌ ഓഫ് ഗ്രീവന്‍സിലെയും  അംഗങ്ങള്‍, നോട്ടറികള്‍, റോയല്‍ കോര്‍ട്ട് ഉദ്യോഗസ്ഥന്‍മാര്‍, കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് ഉദ്യോഗസ്ഥര്‍, ശൂറ കൗണ്‍സില്‍ മെമ്പര്‍മാര്‍, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍മാര്‍, സര്‍ക്കാര്‍ വിദേശത്ത് നിയോഗിച്ചിട്ടുള്ള നയതന്ത്ര ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയ നിരവധി വിഭാഗങ്ങള്‍ ഈ പട്ടികയില്‍ പെടുന്നുണ്ട്.

വിദേശത്ത് നിന്ന് മാത്രമല്ല ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സൗദി പൗരന്മാരും ജി സി സി രാജ്യങ്ങളില്‍ നിന്നുള്ളവരും തമ്മില്‍ വിവാഹത്തില്‍ ഏര്‍പ്പെടുന്നതും വിലക്കിയിട്ടുണ്ട്.

 

 

Permanent link to this article: http://pravasicorner.com/?p=16844

Copy Protected by Chetan's WP-Copyprotect.