ഇസ്ലാമിക ഭീകരരെ ആക്രമിക്കാന്‍ പത്തു രാജ്യങ്ങളുടെ വിശാല സഖ്യത്തിന് അമേരിക്കന്‍ അണിയറ നീക്കം

 

 

 

മിഡില്‍ ഈസ്റ്റ്‌: ഇറാഖിലേയും സിറിയയിലെയും ഇസ്ലാമിക വിമതര്‍ക്കെതിരെ ശക്തമായ ആക്രമണത്തിനുള്ള ഒരുക്കങ്ങള്‍ അമേരിക്ക ആരംഭിച്ചു. ഇതിനായി വിശാലമായ സഖ്യം രൂപീകരിക്കാനായി അമേരിക്കയുടെ നേതൃത്വത്തില്‍ അണിയറ ശ്രമങ്ങള്‍ ആരംഭിച്ചു. വെയില്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയുടെ സമാപന സമ്മേളനത്തിലാണ് അമരിക്കന്‍ പ്രസിഡന്റ് ബാരക്‌ ഒബാമ ഇക്കാര്യം വെളിപ്പെടുത്തിയത്.

പത്തു രാജ്യങ്ങളാണ് ഈ കൂട്ടായ്മയില്‍ ഉണ്ടാകുക. ഇപ്പോഴത്തെ ചര്‍ച്ചയില്‍ ഒരു അറബ് രാജ്യത്തിന്റെ പേര് പോലും സഖ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ആസ്ട്രേലിയ, തുര്‍ക്കി, ഇറ്റലി, പോളണ്ട്, ഡെന്മാര്‍ക് എന്നീ രാജ്യങ്ങളാവും സഖ്യത്തിലുണ്ടാവുക. ഒരു അറബ് രാജ്യത്തെ പോലും ഉള്‍പെടുത്താതെയാണ് അമേരിക്ക സഖ്യം രൂപവത്കരിക്കുന്നത്.

ഭാവിയില്‍ റഷ്യ, ഖത്തര്‍, സഊദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങളെ കൂടി ഈ കൂട്ടായ്മയില്‍ ചേര്‍ക്കുന്നതിനായി ശ്രമിക്കും. 

നാറ്റോ ഉച്ചകോടിയിലാണ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും പ്രതിരോധ സെക്രട്ടറി ചക് ഹെഗലും പുതിയ സഖ്യത്തിനായി അണിയറനീക്കങ്ങള്‍ തുടങ്ങിയത്.

മേല്‍ പറഞ്ഞ മുഴുവന്‍ രാജ്യങ്ങളും ആക്രമണത്തില്‍ നേരിട്ട് പങ്കെടുക്കില്ലെങ്കിലും ആയുധങ്ങള്‍, രഹസ്യാന്വേഷണം, എന്നീ മേഖലകളില്‍ ഭാഗഭാക്കാകും.

 

 

You may have missed

Copy Protected by Chetan's WP-Copyprotect.