വസ്ത്രങ്ങളില്‍ ലോഗോകളും ട്രേഡ്‌ മാര്‍ക്കുകളും ധരിക്കരുതെന്ന് തൊഴിലാളികളോട് ഒമാന്‍ വാണിജ്യ മന്ത്രാലയം

0
1

 

o

 

ഒമാന്‍/മസ്കറ്റ്‌: രാജ്യത്തിന്റെ പരമ്പരാഗതമായ വസ്ത്രങ്ങളില്‍ ലോഗോകളും ട്രേഡ്‌ മാര്‍ക്കുകളും ധരിക്കരുതെന്ന് വാണിജ്യ മന്ത്രാലയം തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അബായകള്‍. തൊപ്പികള്‍, തലപ്പാവുകള്‍ തുടങ്ങിയവയില്‍ ഇവ ധരിക്കുന്നതിനാണ് വിലക്ക്. ഇത് രാജ്യത്തെ പരമ്പരാഗത വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് എതിരായതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: മുസമ്മില്‍ മുഹമ്മദ്‌ (ഒമാന്‍ ബ്യൂറോ)