രാജ്യത്ത്‌ ഏറ്റവും അധികം കബളിപ്പിക്കപ്പെടുന്നത് പ്രവാസികള്‍: പി സി ജോര്‍ജ്ജ്

 

pc
പി സി ജോര്‍ജ്ജ്

 

ബഹറിന്‍/മനാമ: രാജ്യത്ത്‌ ഏറ്റവും അധികം കബളിപ്പിക്കപ്പെടുന്ന വിഭാഗം പ്രവാസികളാണെന്നു ചീഫ്‌ വിപ്പും കേരള കോണ്ഗ്രസ് നേതാവുമായ പി സി ജോര്‍ജ്ജ്. കേരള കാത്തലിക്‌ അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ബഹറിനില്‍ എത്തിയതായിരുന്നു അദ്ദേഹം.

പ്രവാസികള്‍ക്ക് സഹായം ലഭിക്കുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ സമീപനമാണ് മാറേണ്ടത്. കേരളത്തില്‍ നിന്ന് വയലാര്‍ രവി ഉള്‍പ്പെടെ ഉള്ളവര്‍ കേന്ദ്രത്തില്‍ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്തിട്ടും പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരമായില്ല. ഇപ്പോഴും നിരവധി പ്രശ്നങ്ങള്‍ അവശേഷികുകയാണ്.

പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനു എയര്‍ കേരള പദ്ധതി സഹായകരമാകും. എയര്‍ കേരള പദ്ധതിക്ക് നിയമ തടസ്സം ഉണ്ടെങ്കില്‍ കേരള സര്‍ക്കാരിന് എയര്‍ ഇന്ത്യ എക്സ്പ്രസ് വാടകക്കെടുത്തു അത് നടത്തിയാല്‍ പ്രവാസികള്‍ക്ക് സഹായകരമാകും. കൂടുതല്‍ ലാഭം എടുക്കാതെ തന്നെ ഈ സര്‍വീസ്‌ നടത്തിക്കൊണ്ട് പോകാന്‍ സാധിക്കും.

ബാര്‍ വിഷയത്തിലും പ്ളസ്‌ ടൂ വിസ്ധയത്തിലും അഴിമതി നടന്നിട്ടുണ്ട്. ബാറുകള്‍ക്കു നിലവാരം ഉണ്ടാക്കിയാല്‍ തുറന്നു കൊടുക്കാമെന്നു പറഞ്ഞു കോടികള്‍ കൈപറ്റിയിട്ടുണ്ട്. പല സ്ഥലങ്ങളിലും സര്‍ക്കാര്‍ സ്കൂളുകള്‍ക്കും എയിഡഡ്‌ സ്കൂളുകള്‍ക്കും പ്ളസ്‌ ടൂ ബാച്ചുകളും സീറ്റുകളും അനുവദിക്കാതെ വ്യക്തിഗത മാനേജ്മെന്റുകകള്‍ക്ക് നല്‍കിയതില്‍ നിന്ന് തന്നെ അഴിമതി നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്.

ഏതു കാര്യത്തിനും കോടതി ഇടപെട്ടു അഭിപ്രായം പറയുന്നത് ജനാധിപത്യത്തിനു അപകടകരമാണെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. ഭരണഘടനാപരമായ സ്ഥാപനമാണ് കോടതി. മദ്യത്തിന്റെ അളവ് സംബന്ധിച്ച കാര്യങ്ങള്‍ നോക്കേണ്ടത് കോടതിയല്ല. മറിച്ചു എക്സിക്യൂട്ടീവാന്. പ്ളസ്‌ ടൂ കാര്യത്തിലും കോടതി ഇടപെടലിനോട് യോജിക്കുന്നില്ല.

അഴിമതിക്കെതിരെ പോരുതുന്നതിനായി ‘ആന്റി കറപ്ഷന്‍ ഡമോക്രാറ്റിക്‌ ഫ്രണ്ട്‌’ എന്ന പേരില്‍ ഒരു പ്രസ്ഥാനം താന്‍ തുടങ്ങി വെച്ചിട്ടുണ്ട്. അത് വിപുലീകരിക്കുന്ന തിരക്കിലാണ് ഇപ്പോള്‍. വിപുലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ ജില്ലകളില്‍ കമ്മിറ്റികള്‍ ഉടനെ രൂപീകരിക്കും. 

 

റിപ്പോര്‍ട്ട്: ജോണ്‍ മാത്യൂസ്‌ (ബഹറിന്‍ ബ്യൂറോ)

 

Copy Protected by Chetan's WP-Copyprotect.