തനിയെ മാഞ്ഞു പോകുന്ന മഷി: സാമ്പത്തിക ഇടപാടുകളില്‍ മുന്നറിയിപ്പുമായി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്

0
1

 

oman central bank circular

 

ഒമാന്‍/മസ്കറ്റ്‌: ഉപയോഗത്തിന് ശേഷം താനേ മാഞ്ഞു പോകുന്ന മഷിയുടെ ഉപയോഗത്തെ കുറിച്ച് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സര്‍ക്കുലറിലൂടെ മുന്നറിയിപ്പ് നല്‍കി.

എഴുതിയാല്‍ ഒരു മണിക്കൂറിന് ശേഷം മഷി താനേ ഇല്ലാതാകും എന്നതാണ് ഈ പേനയുടെ പ്രത്യേകത. സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്നു ശേഷം നേരിയ ഒരു പാട് പോലും അവശേഷിപ്പിക്കതെയാണ് ഈ മഷി മാഞ്ഞു പോകുന്നത്.

ഇതുപയോഗിച്ച് ബിസിനസ് ഇടപാടുകളിലും വാണിജ്യ ഇടപാടുകളിലും കൃത്രിമം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നാണ് ബാങ്കുകളും മണി എക്സ്ചേഞ്ച് സെന്ററുകളും അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്. സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള ഔദ്യോഗിക രേഖകളില്‍ ഒപ്പിടുവിക്കുമ്പോള്‍ സ്വന്തം പേന തന്നെ ഉപയോഗിക്കാന്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

റിപ്പോര്‍ട്ട് : മുസമ്മില്‍ അഹമ്മദ്‌ (ഒമാന്‍ ബ്യൂറോ)