ഹജ്ജ്‌ കമ്മിറ്റി മുഖേന നാട്ടില്‍ നിന്നും വരുന്നവര്‍ ഇഹ്റാം വേഷം ഹാന്‍ഡ്‌ ബാഗേജില്‍ കരുതണമെന്ന് നിബന്ധന

 

ihram

 

ജിദ്ദ/കോഴിക്കോട്‌ : കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി മുഖേന ഹജ്ജിനു വരുന്നവര്‍ പുറപ്പെടുന്നതിനു മുന്‍പായി ഇഹ്റാം വേഷം ഹാന്‍ഡ്‌ ബാഗേജില്‍ കരുതണമെന്ന് അധികൃതര്‍ അറിയിച്ചു.

കരിപ്പൂരില്‍ നിന്ന് ബാഗേജ്‌ വിമാന കമ്പനികള്‍ക്ക് കൈമാറി കഴിഞ്ഞാല്‍ പിന്നീട് ജിദ്ദ വിമാന താവളത്തില്‍ ഇറങ്ങി കഴിഞ്ഞതിനു ശേഷമാണ് തീര്‍ഥാടകരുടെ കയ്യില്‍ ലഭിക്കുക. പക്ഷെ ഹാന്‍ഡ്‌ ബാഗേജ്‌ എപ്പോഴും കൂടെ കരുതാവുന്നതിനാലാണ് ഇഹ്റാം വേഷം ഹാന്‍ഡ്‌ ബാഗേജില്‍ കരുതണമെന്ന് നിബന്ധന വെച്ചിട്ടുള്ളത്.

ഒരാള്‍ക്ക്‌ പത്തു കിലോയാണ് ഹാന്‍ഡ്‌ ബാഗേജായി അനുവദിക്കുക. ഇതിനു മുകളില്‍ യാതൊരു കാരണവശാലും അനുവദനീയമല്ല. വിമാന കമ്പനികള്‍ക്ക് കൈമാറുന്ന ബാഗേജ്‌ പരമാവധി 44 കിലോ ആയിരിക്കണം. ഇത് 22 കിലോ വരുന്ന രണ്ടു ബാഗേജ്‌ ആയി തിരിക്കണം. 44 കിലോ ഒറ്റ ബാഗേജായി കൊണ്ട് വരാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ തീര്‍ഥാടകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.  

റിപ്പോര്‍ട്ട് : നിയാസ്‌ സൈനുദ്ദീന്‍ (സൗദി ബ്യൂറോ)

 

 

You may have missed

Copy Protected by Chetan's WP-Copyprotect.