ആശുപത്രികളില്‍ സര്‍ജന്മാരുടെ പ്രവൃത്തി സമയം എട്ടു മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്ന നിബന്ധനയുമായി സൗദി ആരോഗ്യ മന്ത്രാലയം

0
1

 

h

 

സൗദി അറേബ്യ: ആശുപത്രികളില്‍ സര്‍ജന്മാരുടെ പ്രവൃത്തി സമയം എട്ടു മണിക്കൂറില്‍ കൂടരുത് എന്നുള്ള നിബന്ധന നടപ്പിലാക്കാന്‍ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു.

ജോലി സമയം കൂടുന്നത് കൊണ്ട് ഉണ്ടാകാന്‍ സാധ്യതയുള്ള ക്ഷീണം തടയുന്നതിനാണ് ഈ നിബന്ധന. സര്‍ജന്മാര്‍ കൂടുതല്‍ സമയം ആയാസകരമായി ജോലി ചെയ്യുന്നത് അപകടകരമാണ് എന്നും ഇത് ഡോക്ടറുടെ പ്രകടനത്തെ വിപരീതമായി ബാധിക്കുകയും പിഴവുകള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍..  

സാമ്പത്തിക ലാഭത്തിനു വേണ്ടി സര്‍ജന്മാരെ കൊണ്ട് ചില ആശുപത്രികള്‍ കൂടുതല്‍ സമയം ജോലി എടുപ്പിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. പണമുണ്ടാക്കുന്നതിനു വേണ്ടി 20 ശസ്ത്രക്രിയകള്‍ വരെ ചെയ്യാന്‍ തയ്യാറാകുന്ന സര്‍ജന്മാരും ഉണ്ട്. ഇത്തരം പ്രവൃത്തികള്‍ പിഴവുകള്‍ സംഭവിക്കാനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നുവന്നു മന്ത്രാലയം കരുതുന്നു.

മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ലംഘിച്ചു സര്‍ജന്മാരെ കൊണ്ട് എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലിയെടുപ്പിക്കുന്ന ആശുപത്രികള്‍ക്ക് പിഴ ചുമത്തുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ പിഴ എത്രയാണെന്നോ മറ്റു ശിക്ഷകള്‍ എന്താണെന്നോ ഇത് വരെ വിശദീകരിച്ചിട്ടില്ല. 

 

റിപ്പോര്‍ട്ട് : മുബാറക് സൈദലവി