പ്രളയ ബാധിത കാശ്മീരില്‍ ബഹറിന്‍ പൗരനെ കാണാതായി

 

ഹുസൈന്‍ ഇബ്രാഹിം
ഹുസൈന്‍ ഇബ്രാഹിം

 

ബഹറിന്‍/മനാമ: പ്രളയ ബാധിത കാശ്മീരില്‍ ബഹറിന്‍ പൗരനെ കാണാതായതായി ബന്ധുക്കള്‍ ഇന്ത്യയിലെ ബഹറിന്‍ എംബസ്സിയെ അറിയിച്ചു. ഹുസൈന്‍ മഹദി ഇബ്രാഹിമിനെ (23) ആണ് കാണാതായത്. ശനിയാഴ്ച ശ്രീനഗറിലേക്ക് പോയ ഇയാളെ കുറിച്ച് കഴിഞ്ഞ നാല് ദിവസമായി വിവരമൊന്നും ഇല്ലെന്നു വീട്ടുകാര്‍ അറിയിക്കുന്നു.

ബാംഗളൂരുവില്‍ വിദ്യാര്‍ത്ഥിയായ ഹുസൈന്‍ അവിടെ നിന്നാണ് ശ്രീനഗറിലേക്ക് പോയത്. ഹുസൈനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നു ഇന്ത്യയിലെ ബഹറിന്‍ അംബാസഡര്‍ താരിഖ് മ്യ്ബാരാക് ബിന്‍ ദൈന പറഞ്ഞു. ഇത് വരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും എംബസ്സി വ്യക്തമാക്കി.

ഇന്ത്യയിലെ ബഹറിനികള്‍ക്ക് വേണ്ടി. 0091-9560344455 or 00919582213131 എന്നീ നമ്പരുകളില്‍ ഹോട്ട് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്

കഴിഞ്ഞ ആറു പതിനാണ്ടിനിടയില്‍ കാശ്മീരില്‍ ഉണ്ടായ ഏറ്റവും ഭീകരമായ പ്രളയത്തില്‍ ഇത് വരെ 200 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 

 

Copy Protected by Chetan's WP-Copyprotect.