«

»

Print this Post

സൗദി അറേബ്യ: മകനെ ക്രൂരമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ്‌ ചെയ്തു

 

k

ക്ളോറക്സ് ലായിനി ഒഴിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ തലയോട്ടിയില്‍ ഉണ്ടായ പരിക്ക്

 

സൗദി അറേബ്യ: ജീസാനിലെ സാബിയയില്‍ എട്ടു വയസ്സുകാരനായ മകനെ ക്രൂരമായി പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ തലയിലൂടെ ക്ളോറക്സ് ലായിനി ഒഴിക്കുകയാണ് പിതാവ് ചെയ്തത്. തലയോട്ടിയില്‍ മാരക പരിക്ക് പറ്റിയ കുട്ടിയെ ജീസാന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് 49 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തതായി ജീസാന്‍ പോലീസ് വക്താവ് മേജര്‍ അബ്ദുള്‍ റഹിമാന്‍ അല്‍ സഹറാനി വ്യക്തമാക്കി. സൗദി പൗരന് യെമനി ഭാര്യയില്‍ ഉണ്ടായ കുട്ടിയാണിത്. ഈ ബന്ധത്തില്‍ മറ്റു ആറു കുട്ടികള്‍ കൂടിയുണ്ട്.

കുട്ടികളെ മോഷണത്തിന് പ്രേരിപ്പിച്ച പിതാവിന്റെ നിര്‍ദ്ദേശത്തെ അനുസരിക്കാത്തതാണ് സംഭവത്തിന്‌ കാരണമെന്ന് കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. ഇതില്‍ കുപിതനായ പിതാവ് ചൂല് കൊണ്ട് മര്‍ദ്ദിക്കുകയും പിന്നീട് ക്ളോറക്സ് ലായിനി തലയിലൂടെ ഒഴിക്കുകയുമായിരുന്നു. സംഭവ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് അസീറിലെ മനുഷ്യാവകാശ കമ്മീഷന്‍ സൂപ്പര്‍വൈസര്‍ ഹാദി അല്‍ യാമിയും വ്യക്തമാക്കി. കുട്ടിയെ സുരക്ഷിതാക്കുമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.    

Permanent link to this article: http://pravasicorner.com/?p=17065

Copy Protected by Chetan's WP-Copyprotect.