സൗദിയില്‍ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ്‌ ചെയ്ത സംഭവത്തില്‍ കല്ലുവെച്ച നുണകളുമായി മലയാളം വെബ്‌സൈറ്റ്

 

FAKE

 

സൗദി അറേബ്യ/ദമ്മാം: ഖഫ്ജിയില്‍ അസീസിയയില്‍ വീട് താല്‍ക്കാലിക ആരാധനാലയമാക്കി പ്രാര്‍ത്ഥന നടത്തിയിരുന്ന ഇന്ത്യക്കാരായ 27 പേരെ അറസ്റ്റ്‌ ചെയ്ത സംഭവത്തില്‍ പത്തു ദിവസത്തിന് ശേഷം മലയാളം വെബ്‌ സൈറ്റായ മറുനാടന്‍ മലയാളിയില്‍ അവാസ്തവ വിവരങ്ങളുമായി രംഗത്ത്‌. .

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് ഖാഫ്ജിയിലെ ഒരു ഫ്ലാറ്റില്‍ സംശയകരമായ കാര്യങ്ങള്‍ നടക്കുന്നുവെന്ന് സ്വദേശി പൗരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മതകാര്യ പോലീസുകാര്‍ നിരീക്ഷണം നടത്തി ഫ്ളാറ്റില്‍ പരിശോധന നടത്തിയത്. കൂട്ടമായി പ്രാര്‍ത്ഥന നടത്തിയിരുന്ന സ്ത്രീകളും കുട്ടികളും അടക്കം ക്രിസ്തുമത വിശ്വാസികളായ 27 പേരെ പിടികൂടുകയും ചെയ്തു. ഇതില്‍ മലയാളികളും, കര്‍ണാടക, തമിഴ്നാട് സ്വദേശികളും ഉണ്ടായിരുന്നു. ഇതില്‍ നാല് കുടുംബങ്ങളും മറ്റുള്ളവര്‍ ബാച്ചിലര്‍മാരും ആയിരുന്നു. വാദ്യോപകരണങ്ങളും മതചിഹ്നങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. 

എന്നാല്‍ തികഞ്ഞ സംയമനത്തോടെയാണ് മതകാര്യ പോലീസുകാര്‍ ഈ സംഭവത്തെ കൈകാര്യം ചെയ്തത്. ഗുരുതര നിയമ ലംഘനമായിട്ടു കൂടി 25 പേരെയും അന്ന് തന്നെ അവരവരുടെ സ്പോണ്‍സര്‍മാരുടെ ജാമ്യത്തില്‍ വിട്ടയച്ചു. സന്ദര്‍ശക വിസയില്‍ ഉണ്ടായിരുന്ന ഒരാളെയും വീട് വാടകക്ക് എടുത്ത വ്യക്തിയെയും മാത്രമാണ് തടഞ്ഞു വെച്ചത്. എന്നാല്‍ പിറ്റേന്ന് തന്നെ ഇയാളെയും സ്പോണ്‍സറുടെ ജാമ്യത്തില്‍ വിട്ടയച്ചു. ഇതില്‍ സന്ദര്‍ശന വിസയില്‍ ഉണ്ടായിരുന്ന വ്യക്തിയെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചു.

എന്നാല്‍ ഈ സംഭവമാണ് പത്തു ദിവസത്തിന് ശേഷം കല്ല്‌ വെച്ച നുണകളുമായി വിവാദ വെബ്‌സൈറ്റ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറസ്റ്റ്‌ ചെയ്തവരെ സംബന്ധിച്ച് ഇത് വരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും മനുഷ്യാവകാശ സംഘടനകളും മറ്റും അറസ്റ്റിലായവരെ മോചിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും അറസ്റ്റിലായവരെ മോചിപ്പിക്കാന്‍ ഒരു സംഘടന അമേരിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്നും ഈ വെബ്‌ സൈറ്റ് തട്ടി വിടുന്നുണ്ട്. കൂടാതെ മത ന്യൂനപക്ഷങ്ങളെ സൗദിയിലെ മത പോലീസ്‌ വേട്ടയാടുന്നുവെന്ന അതീവ ഗുരുതരമായ ആരോപണവും ഉന്നയിക്കുന്നു. 

സമ്പൂര്‍ണ്ണ രാജ ഭരണം നിലനില്‍ക്കുന്ന ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയില്‍ മറ്റു മതങ്ങളുടെ ആരാധനകളും മത ചിഹ്നങ്ങളും അനുവദിക്കുന്നില്ല. ആളുകള്‍ സംഘം ചേരുന്നതിനും അധികൃതരുടെ ഭാഗത്ത്‌ നിന്നും പ്രത്യേക അനുമതി കരസ്ഥമാക്കേണ്ടതുണ്ട്. ഇസ്ലാമിക പ്രബോധനത്തിനായി പ്രത്യേക അനുമതിയുള്ള പ്രബോധകര്‍ ഉണ്ട്. അനുമതി വാങ്ങാതെ ഇസ്ലാമിക പ്രബോധനത്തിന് വേണ്ടിയാണെങ്കില്‍ പോലും സംഘം ചേരുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു. 

 

You may have missed

Copy Protected by Chetan's WP-Copyprotect.