«

»

Print this Post

സിനിമയെ സാമ്പത്തിക പ്രവര്‍ത്തനമായി സൗദി തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു

 

 

സൗദി അറേബ്യ: സിനിമയെയെ വ്യവസായത്തോട്‌ ബന്ധപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനമായി തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു.

മന്ത്രാലയ വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സിനിമ ലൈസന്‍സ്‌ ലഭ്യമാക്കുന്നതിനുള്ള രജിസ്ട്രേഷന്‍ നടപടി ക്രമങ്ങളും വെബ്‌ സൈറ്റില്‍ വിശദീകരിക്കുന്നു. 

സിനിമാ നിര്‍മ്മാണം, വിതരണം, സ്ക്രീനിംഗ് തുടങ്ങിയവയാണ് എന്‍റര്‍ടെയിന്‍മെന്‍റ് സര്‍വീസുകളില്‍ പെടുന്ന പ്രവര്‍ത്തനങ്ങളായി അംഗീകരിച്ചിട്ടുള്ളത്. ഇതോടെ ഈ ആവശ്യങ്ങള്‍ക്കായി സ്വദേശി സംരംഭകര്‍ക്ക് വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കും. 

വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സിനിമയുമായി ബന്ധപ്പെട്ട ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാമെന്നു മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ സംബന്ധിക്കുന്ന നിബന്ധനകളും നടപടിക്രമങ്ങളും മന്ത്രാലയം വിശേദീകരിക്കുന്നില്ല.

ഇത് സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. സിനിമാ തിയറ്റര്‍ ഇല്ലാത്ത രാജ്യമാണ് സൗദി അറേബ്യ. 

Permanent link to this article: http://pravasicorner.com/?p=17079

Copy Protected by Chetan's WP-Copyprotect.