«

»

Print this Post

സിനിമ വ്യവസായമായി അംഗീകരിച്ചത് തിയ്യറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള അംഗീകാരമല്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം

 

- 

സൗദി അറേബ്യ: സിനിമയെയെ വ്യവസായത്തോട്‌ ബന്ധപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനമായി അംഗീകരിച്ചത് രാജ്യത്ത്‌ സിനിമാ തിയ്യറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള അംഗീകാരത്തിന്റെ മുന്നോടിയല്ലെന്ന് തൊഴില്‍ മന്ത്രാലയ മീഡിയാ സെന്റര്‍ ഡയരക്ടര്‍ തൈസീര്‍ അല്‍ മുഫരജ്‌ വ്യക്തമാക്കി.

സിനിമാ തിയ്യറ്ററുകള്‍ രാജ്യത്ത്‌ നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കേണ്ടത് തൊഴില്‍ മന്ത്രാലയമല്ല. അതിനു പ്രത്യേക നിയമ നിര്‍മ്മാണം ആവശ്യമാണ്‌. സിനിമയെ സാമ്പത്തിക പ്രവര്‍ത്തനമായി അംഗീകരിച്ചത് തിയ്യറ്ററുകള്‍ തുറക്കാനുള്ള സമ്മതമായി ചില കോണുകളില്‍ നിന്ന് വ്യാഖ്യാനം ഉണ്ടായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയത്. 

സിനിമയടക്കം മൂവായിരം തൊഴിലുകള്‍ തൊഴില്‍ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. സിനിമയെ വ്യവസായമായി അംഗീകരിച്ചത് തിയ്യറ്ററുകള്‍ സ്ഥാപിച്ചു സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനല്ല. സിനിമയുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ വ്യവസായത്തിലുണ്ട്. ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയാണ് സിനിമയെ വ്യവസായമായി അംഗീകരിച്ചത്.

സിനിമയുമായി ബന്ധപ്പെട്ട സിനിമാ നിര്‍മ്മാണം, വിതരണം, ചിത്രീകരണം ഡോക്യുമെന്‍ററി നിര്‍മ്മാണം, പരസ്യം, പ്രചാരണം തുടങ്ങി പത്തില്‍ അധികം തൊഴിലുകള്‍ ആണ് എന്‍റര്‍ടെയിന്‍മെന്‍റ് സര്‍വീസുകളില്‍ പെടുന്ന പ്രവര്‍ത്തനങ്ങളായി അംഗീകരിച്ചിട്ടുണ്ട്. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇതോടെ ഈ ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കും. 

 

Permanent link to this article: http://pravasicorner.com/?p=17112

Copy Protected by Chetan's WP-Copyprotect.