സ്കൂളുകളില്‍ ഫീസ്‌ അമിതമായി ഉയര്‍ത്തുന്നതിന് സൗദി വിദ്യാഭ്യാസ മന്ത്രാലയം തടഞ്ഞു

 

moe

 

സൗദി അറേബ്യ: രാജ്യത്തെ സ്വകാര്യ സ്കൂളുകളില്‍ ഫീസ്‌ അമിതമായി ഉയര്‍ത്തുന്നത് വിദ്യാഭ്യാസ മന്ത്രാലയം തടഞ്ഞു. ചില സ്വകാര്യ അന്താരാഷ്ട്രാ സ്കൂളുകള്‍ ഉള്‍പ്പെടെ ഫീസ്‌ അമിതമായി ഉയര്‍ത്തിയത്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ആ നടപടി. എല്ലാ തലത്തിലുമുള്ള സ്വകാര്യ സ്കൂളുകള്‍ക്ക് ഈടാക്കാവുന്ന ഫീസ്‌ ഉള്‍പ്പെടുത്തി വിശദമായ ലിസ്റ്റ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

നിബന്ധനകള്‍ക്ക് വിധേയമായി ചില സ്കൂളുകള്‍ക്ക് 90 ശതമാനം വരെ ഫീസ്‌ ഉയര്‍ത്തുന്നതിന് മന്ത്രാലയം അനുമതി നല്‍കിയിരുന്നു. നാല് വര്‍ഷത്തേക്കാണ് ഈ അനുമതി നല്‍കിയത്. എന്നാല്‍ ഇതിന്റെ മറവില്‍ പ്രസ്തുത സ്കൂളുകളില്‍ ചിലത് 150 ശതമാനം വരെ ഉയര്‍ത്തിയതായി മന്ത്രാലത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ പരമാവധി ഉയര്‍ത്താവുന്ന ഫീസ്‌ ഉള്‍പ്പെടുത്തി ലിസ്റ്റ് പുറപ്പെടുവിച്ചത്.

എന്നാല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇനത്തില്‍ ഈടാക്കാവുന്ന ഫീസില്‍ മന്ത്രാലയം ഇടപെടില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് സ്കൂള്‍ നടത്തിപ്പുകാരുടെ പരിധിയില്‍ വരുന്ന വിഷയമാണ്.

ഈ വര്‍ഷം 1530 സ്വകാര്യ സ്കൂളുകളാണ് ഫീസ്‌ വര്ദ്ധനക്കായി മന്ത്രാലയത്തില്‍ നിന്ന് അനുമതി തേടിയത്. ഈ അപേക്ഷകളില്‍ ചിലത് മന്ത്രാലയം മുഴുവനായി അംഗീകരിക്കുകയും ചിലത് ഭാഗികമായി അംഗീകരിക്കുകയും മറ്റുള്ളവ നിരസിക്കുകയുമാണ് ചെയ്തത്. വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഫീസ്‌ വര്‍ദ്ധനയ്ക്ക് അനുമതി നല്‍കുകയുള്ളൂവെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. 

 

You may have missed

Copy Protected by Chetan's WP-Copyprotect.