ഐസിസ് തീവ്ര വാദികള്‍ക്ക് നേരെ ബോംബുകള്‍ വര്‍ഷിക്കാന്‍ സൗദി കിരീടാവകാശിയുടെ മകനും യു എ ഇ വനിതാ പൈലറ്റും

 

ഐസിസ് തീവ്രവാദികള്‍ക്ക് എതിരെയുള്ള ആക്രമണത്തില്‍ യു എ ഇ യുടെ വനിതാ പൈലറ്റും സൗദി രാജകുമാരനും.

സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ്‌ രാജകുമാരന്റെ മകന്‍ ഖാലീദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് അമേരിക്കയുടെ നേതൃത്വത്തില്‍ തീവ്രവാദികള്‍ക്ക് എതിരായി കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ ദിവസം സിറിയയില്‍ നടത്തിയ വ്യോമാക്രമാണത്തിലാണ് മറിയം അല്‍ മന്സൂരി (35) പങ്കെടുത്തത്. മറിയം പങ്കെടുത്തതായുള്ള വാര്‍ത്ത വാഷിംഗ്‌ടണിലെ യു എ ഇ അംബാസഡര്‍ യൂസഫ്‌ അല്‍ ഒതൈബ സ്ഥിരീകരിച്ചു. 

യു എ ഇ യുടെ ആദ്യത്തെ  എഫ്-16 വനിതാ പൈലറ്റാണ് മറിയം. അബുദാബിയിലാണ് താമസം. ഖലീഫ ബിന്‍ സായിദ് എയര്‍ കോളേജില്‍ നിന്ന് 2006 ലാണ് മറിയം ബിരുദമെടുത്തത്.

ബിരുദമെടുത്തു പുറത്തിറങ്ങുന്ന സമയത്ത് വനിതകള്‍ക്ക് വ്യോമസേനയില്‍ അവസരമില്ലാത്തതിനാല്‍ പത്തു വര്‍ഷത്തോളം മറിയമിന് കാത്തിരിക്കേണ്ടി വന്നിരുന്നു.

ആക്രമണത്തില്‍ സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങള്‍ കൂടാതെ ജോര്‍ദാന്‍, ബഹറിന്‍, ഖത്തര്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളും പങ്കെടുത്തു.  

 

You may have missed

Copy Protected by Chetan's WP-Copyprotect.