ദേശീയ ദിനത്തില്‍ പതാകയേന്തി കുതിരപ്പുറത്തു സഞ്ചരിച്ച സൗദി യുവതി: വിവാദം പുകയുന്നു

 

h

 

സൗദി അറേബ്യ: കഴിഞ്ഞ ദിവസം ദേശീയ ദിനത്തില്‍ കുതിരപ്പുറത്തു ദേശീയ പതാകയേന്തി സഞ്ചരിച്ച സൗദി യുവതിയുടെ വീഡിയോ വൈറലാവുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന 15 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് യാഥാസ്ഥിതികരില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയത്.

അബായ ധരിച്ച യുവതി ഒരു കയ്യില്‍ ദേശീയ പതാകയേന്തി സഞ്ചരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 

യുവതിയുടെ പ്രവൃത്തിയെ അനുകൂലിച്ചും പിന്തുണച്ചും പുരോഗമന വാദികളും രംഗത്ത്‌ വരുന്നുണ്ട്. യുവതിയുടെ നടപടി ധീരമാണെന്നാണ് അവരുടെ അഭിപ്രായം. യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ ഇതിനകം തന്നെ ഒരു ലക്ഷത്തില്‍ അധികം പേര്‍ കണ്ടു കഴിഞ്ഞു. 

 

വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്യുക:  

 https://www.youtube.com/watch?v=QVGRoyAgWa4

 

You may have missed

Copy Protected by Chetan's WP-Copyprotect.