കുവൈറ്റില്‍ ബസ് അപകടം. അഞ്ചു പേര്‍ മരിച്ചു

0
1

 

 K

 

കുവൈറ്റ്‌ സിറ്റി: ഫഹാഹീലിനടുത്തുണ്ടായ ബസ് അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. കെ ജി എല്‍ കമ്പനിയുടെ ബസ് നമ്പര്‍ 102 ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

മരിച്ചവരുടെ വിശദ വിവരങ്ങള്‍ ഇത് വരെ പുറത്തു വിട്ടിട്ടില്ല. മരിച്ചവര്‍ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക നിഗമനം. മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.  

പരിക്കേറ്റവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സില്‍ നിന്നും തെറിച്ചു വീണവരുടെ ദേഹത്തേക്ക് ബസ് മറിഞ്ഞതിനാല്‍ മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നു ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മറിഞ്ഞ ബസ് ഉയര്‍ത്തിയതിന് ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. 

അതിനിടെ പത്തോളം പേര്‍ മരിച്ചതായും അഭ്യൂഹങ്ങള്‍ പടര്‍ന്നെങ്കിലും അഞ്ചു പേര്‍ മരിച്ചതായും ഒന്‍പതു പേര്‍ക്ക് പരിക്ക് പറ്റിയതായും പോലീസ് സ്ഥിരീകരിച്ചു.