മള്‍ട്ടിപ്പിള്‍ റീ എന്ട്രി വിസയുള്ള ഹൗസ് ഡ്രൈവര്‍മാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ദുരുപയോഗം ചെയ്യുന്നത് മൂലം

 

JAVAZATH

 

സൗദി അറേബ്യ: സ്പോണ്‍സര്‍മാര്‍ നല്‍കുന്ന മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ ഹൗസ് ഡ്രൈവര്‍മാര്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കിഴക്കന്‍ മേഖലാ ജവാസാത്ത് വക്താവ് ബ്രിഗേഡിയര്‍ മഅളാ അല്‍ ഒതൈബി വ്യക്തമാക്കി.

ഈ മാസം പതിനാലു മുതലാണ്‌ മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസയുള്ള ഹൗസ് ഡ്രൈവര്‍മാര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. സ്പോണ്‍സര്‍മാരോ അവരുടെ കുടുംബാംഗങ്ങലോ കൂടെ ഉണ്ടെങ്കില്‍ നിരോധനം ബാധകമല്ല. സ്പോണ്‍സര്‍മാരോ അവരുടെ കുടുംബാംഗങ്ങളോ കൂടെ ഇല്ലെങ്കില്‍ ഹൗസ് ഡ്രൈവറുടെ വിസ മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ ആണെങ്കില്‍ തന്നെയും രാജ്യത്തിന് പുറത്തേക്കു പ്രവേശനം അനുവദിക്കില്ല.

പരീക്ഷണാര്‍ത്ഥമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നതിനാല്‍ കരമാര്‍ഗ്ഗം മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവരെ മാത്രമേ ഇപ്പോള്‍ തടയുന്നുള്ളൂ.

നിരവധി ഹൌസ് ഡ്രൈവര്‍മാര്‍ തങ്ങളുടെ സ്പോണ്‍സര്‍മാര്‍ അറിയാതെ കോസ് വേ വഴി ടാക്സി സര്‍വീസിന് സമാനമായി പണം വാങ്ങി ആളുകളെ എത്തിക്കുന്നുണ്ട്. പലരും സ്പോണ്‍സര്‍മാര്‍ അറിയാതെയാണ് മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ ഉപയോഗപ്പെടുത്തി മറുരാജ്യത്തേക്ക് കടക്കുന്നത്‌. കൂടാതെ മറ്റു പല തരത്തിലുള്ള ദുരുപയോഗങ്ങളും നടക്കുന്നുണ്ട്. അത് കൊണ്ടാണ് കിംഗ്‌ ഫഹദ് കോസ് വേയില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കിംഗ്‌ ഫഹദ് കോസ് വേ കൂടാതെ ഖഫ് ജി, സാല്‍വ തുടങ്ങിയ കര മാര്‍ഗ്ഗമുള്ള പ്രവേശന മാര്‍ഗ്ഗങ്ങളിലുമാണ് ഇപ്പോള്‍ ഈ നിരോധനം കര്‍ശനമായി നടപ്പിലാക്കുന്നത്

 

You may have missed

Copy Protected by Chetan's WP-Copyprotect.