നവജാത ശിശുവിനെ സൗദിയിലേക്ക് കൊണ്ട് വരുമ്പോള്‍ വിസ എടുക്കണോ?

 

 

നാട്ടില്‍ വെച്ചു പ്രസവിച്ച നവജാത ശിശുവിനെ സൗദിയിലേക്ക് കൊണ്ട് വരുമ്പോള്‍ വിസ എടുക്കണോ?  

 

നിയമ പ്രകാരമുള്ള ഫാമിലി വിസയില്‍ കഴിയുന്ന ഭാര്യ റീ എന്‍ട്രിയില്‍ പോയി നാട്ടില്‍ പ്രസവിച്ചു എങ്കില്‍ കുട്ടിയെ സൗദിയിലേക്ക് കൊണ്ട് വരുന്നതിനു ആറു മാസം വരെ വിസ ആവശ്യമില്ല. 

കുട്ടിക്ക് പാസ്സ്പോര്‍ട്ട് എടുക്കണം. അതില്‍ പിതാവിന്റെയും മാതാവിന്റെയും പേര് ഉണ്ടാവണം. സൗദിയില്‍ എത്തിയതിനു ശേഷം എയര്‍പോര്‍ട്ടില്‍ നിന്നും താല്ക്കാലിക എന്‍ട്രി നമ്പര്‍ നല്കും. അതുമായി ജവാസാത്തില്‍ പോയി കുട്ടിയെ ഇഖാമയില്‍ ചേര്‍ക്കാം.

ആറു മാസത്തിനു ശേഷമാണ് വരുന്നതെങ്കില്‍ കുട്ടിക്ക് വിസ ആവശ്യമാണ്‌. സൗദിയില്‍ നിന്നും കുഞ്ഞിനു വിസ എടുത്തു അത് നാട്ടിലെ സൗദി എംബസ്സിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്യിക്കേണ്ടി വരും.     

നാട്ടില്‍ ജനിച്ച കുഞ്ഞിനെ ഒരു വര്ഷ്ത്തിനകം ഇഖാമയില്‍ ചേര്ത്തി ല്ലെങ്കില്‍ 1000 റിയാല്‍ പിഴയുണ്ടാവും. കുട്ടിയെ ഇഖാമയില്‍ ചേര്ക്കാ ന്‍ 2000 റിയാല്‍ അടക്കണം. സൗദിക്കകത്തു ജനിച്ച കുഞ്ഞിനെ മൂന്നു മാസത്തിനകം ഇഖാമയില്‍ ചേര്‍ക്കണം. അതിനു പ്രത്യേക ഫീസ്‌ നല്കേണണ്ടതില്ല വൈകിയാല്‍ 500 റിയാല്‍ പിഴയുണ്ടാവും.

 

You may have missed

Copy Protected by Chetan's WP-Copyprotect.