«

»

Print this Post

നവയുഗം ശിശുദിനം ആഘോഷിച്ചു.

 

n

 

സൗദി അറേബ്യ/ദമ്മാം: നവയുഗം ബാലവേദി വർണ്ണാഭമായ പരിപാടികളോടു കൂടി ചാച്ചാജിയുടെ 125ആം ജന്മദിനം  ആഘോഷിച്ചു. 

വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി പ്രച്ചന്ന വേഷമത്സരം,  പ്രശ്നോത്തരി, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. മത്സരങ്ങളുടെ ഇടവേളകളിൽ കുട്ടികൾ ദേശഭക്തിഗാനങ്ങളും നൃത്ത നൃത്ത്യങ്ങളും അവതരിപ്പിച്ചു. പ്രച്ചന്നവേഷ മത്സരത്തിൽ  വൈവിദ്യമാർന്ന വേഷങ്ങൾ അരങ്ങിൽ എത്തി. 

പ്രസംഗ മത്സരത്തിൽ നാമറിയുന്ന ചാച്ചാജി, ശിശുക്ഷേമവും വെല്ലുവിളികളും എന്നീ വിഷയങ്ങളിൽ കുട്ടികൾ അവരുടെ പ്രസംഗിക്കാനുള്ള കഴിവ് തെളിയിച്ചു. കുട്ടികൾ വളരെ ആവേശത്തോടെയാണ് ഓരോ പരിപാടിയിലും പങ്കെടുത്തത്. 

മത്സരങ്ങൾക്കും കലാപരിപാടികൾക്കും ശേഷം കുട്ടികൾ നയിച്ച സാംസ്‌കാരിക സമ്മേളനവും വളരെ ശ്രദ്ധേയമായി. 

ബാലവേദി പ്രസിഡന്റ്‌ ആർദ്ര ഉണ്ണി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന് ബാലവേദി കോർടിനെറ്റർ ശ്രിമതി. ഖദീജ ഹബീബ് സ്വാഗതവും ഫയാസ് ഹബീബ് നന്ദിയും പറഞ്ഞു. സയീദ്‌ ഹമാദനീ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബാലവേദി സെക്രട്ടറി അജയ് ഷാജി, വൈസ് പ്രസിഡന്റ്‌ ഫർഹാന പർവീണ്‍, ജോയിന്റ് സെക്രട്ടറി ഐശ്വര്യ രാജൻ, ഫാത്തിമ റിയാസ്, ഗംഗ ഗുണശീലൻ, സുരജ് ശ്രീലാൽ എന്നിവർ ആശംസകൾ നേർന്നു. കുഞ്ഞു കവയത്രി സൈന ഫാത്തിമ (തേന്മാവും കൂട്ടുകാരും), അജയ് ഷാജി, ഫർഹാന പർവീണ്‍ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മത്സരത്തിൽ പങ്കെടുത്തു വിജയിച്ചവർക്ക് സമ്മാനങ്ങൾ നല്കി.

ഷാജി മതിലകം,ജമാല്‍ വല്യാപള്ളി, സാജന്‍ കണിയാപുരം,നവാസ് തിരുവനന്തപുരം, ലീന ഉണ്ണി, ലീന ഷാജി,റീജ ഹനീഫ,സിനി റിയാസ്, സുമി ശ്രീലാല്‍, മിനി, വര്‍ഗ്ഗീസ്, ശിബുകുമാര്‍, രെജിലാല്‍, അരുണ്‍ ചാത്തന്നൂര്‍, സുജ റോയ്, ഷെമിറാ ഷാജഹാന്‍, പ്രതിഭ പ്രിജി എന്നിവര്‍ നേതൃത്വം നല്‍കി

 

Permanent link to this article: http://pravasicorner.com/?p=17441

Copy Protected by Chetans WP-Copyprotect.