സൗദി ബിന്‍ ലാദിന്‍ കമ്പനിക്ക് തൊഴില്‍ മന്ത്രാലയ സേവനങ്ങള്‍ വിലക്കി

0
2

 

s

 

സൗദി അറേബ്യ: രാജ്യത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭൂരിഭാഗവും ഏറ്റെടുത്തു നടത്തുന്ന നിര്‍മ്മാണ കമ്പനിയായ സൗദി ബിന്‍ ലാദന്‍ കമ്പനിയുടെ തൊഴില്‍ മന്ത്രാലയ സേവനങ്ങള്‍ നല്‍കുന്നത് നിര്‍ത്തി വെച്ചതായി റിപ്പോര്‍ട്ട്.

റിയാദ് ഗവര്‍ണ്ണര്‍ തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ്‌ രാജകുമാരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ സേവനങ്ങള്‍ വിലക്കിയത്.

ലേബര്‍ ഓഫീസിലെ പ്രിലിമിനറി കമ്മിറ്റിയുടെ ഉത്തരവുകള്‍ നടപ്പിലാക്കുന്നത് വരെ മന്ത്രാലയ സേവനങ്ങള്‍ക്ക് വിലക്ക് തുടരും. ഉത്തരവുകള്‍ നടപ്പിലാക്കുന്നില്ലെന്ന തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ റിയാദ് ഗവര്‍ണ്ണര്‍ കര്‍ശനമായ ഉത്തരവ് ഇറക്കിയത്.