സൗദി തൊഴില്‍ നിയമം: തൊഴിലാളിയെക്കൊണ്ട് 9 മണിക്കൂര്‍ ജോലിയെടുപ്പിക്കാന്‍ സാധിക്കുന്ന എപ്പോഴെല്ലാം?

 

 

കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളില്‍ ചില സാഹചര്യങ്ങളില്‍ തൊഴിലാളിയുടെ തൊഴില്‍ സമയം ഒന്‍പതു മണിക്കൂറായി വര്‍ദ്ധിപ്പിക്കാം എന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചതായി വായിച്ചറിഞ്ഞു. ഏതൊക്കെയാണ് ഈ തൊഴില്‍ സാഹചര്യങ്ങള്‍ ? ഞാന്‍ റിയാദിലാണ് ജോലി ചെയ്യുന്നത്. എന്റെ ജോലി സമയം പത്തു മണിക്കൂറാണ്. ഇത് നിയമപരമാണോ?

 

ഏതൊക്കെ മേഖലകള്‍ക്കും ഏതൊക്കെ വിഭാഗം തൊഴിലാളികള്‍ക്കുമാണ് ഈ നിബന്ധന ബാധകമാകുന്നതെന്ന് തൊഴില്‍ മന്ത്രിയുടെ തീരുമാനം അനുസരിച്ച് നിര്‍ണ്ണയിക്കാമെന്ന് M/51 ആയി 2005 ല്‍ ഭേദഗതി വരുത്തി പുറത്തിറക്കിയ തൊഴില്‍ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും ഇത്തരത്തില്‍ വിഭാഗങ്ങളും മേഖലകളും നിര്‍ണ്ണയിക്കല്‍ ഇത് വരെ ഔദ്യോഗികമായി പുറത്തു വന്നിട്ടില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്. പൊതുവായ ഒരു മാനദണ്ഡം വെച്ചാണ് ഇപ്പോള്‍ ഈ നിബന്ധന നടപ്പിലാക്കുന്നത്. 

സൗദി തൊഴില്‍ നിയമം അനുസരിച്ച് ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ ജോലി സമയം എട്ടു മണിക്കൂറായി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. ആഴ്ചയില്‍ കണക്ക് കൂട്ടുകയാണെങ്കില്‍ 48 മണിക്കൂറില്‍ അധികമാകാനും പാടില്ല. അതില്‍ കൂടുതല്‍ തൊഴിലാളിയെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടുള്ളതല്ല. കൂടുതലായി ജോലി ചെയ്യിക്കുകയാണെങ്കില്‍ ആ സമയത്തിന് അധികമായി ‘ഓവര്‍ടൈം പെയ്മെന്‍റ്’ നല്‍കണം.

എന്നാല്‍ ചില സാഹചര്യങ്ങളില്‍ തൊഴിലാളികളുടെ ജോലി സമയം ഒന്‍പതു മണിക്കൂറായി വര്‍ദ്ധിപ്പിക്കാം എന്നു തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ചില പ്രത്യേക മേഖലകളിലെ തൊഴിലാളികള്‍ക്കും ‘തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരാത്ത ജോലികള്‍’ ചെയ്യുന്ന തൊഴിലാളികള്‍ക്കുമാണ് ബാധകമാകുന്നത്.

അത് പോലെ തന്നെ തൊഴില്‍ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം ഷിഫ്റ്റ്‌

അഡ്വ.ഷിയാസ് കുഞ്ഞിബാവ
അഡ്വ.ഷിയാസ് കുഞ്ഞിബാവ

അടിസ്ഥാനത്തില്‍ ജോലികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ തൊഴിലാളിയുടെ തൊഴില്‍ സമയം ഒരു ദിവസം എട്ടു മണിക്കൂറില്‍ കൂടുതലോ ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതലോ ആക്കുന്നതിന് തൊഴില്‍ നിയമം നിബന്ധനകളോടെ അനുമതി നല്‍കുന്നുണ്ട്. ഇതിന് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും തൊഴില്‍ സ്ഥാപനത്തിന്റെ ഉടമ അനുമതി വാങ്ങേണ്ടതുണ്ട്.

എന്നാല്‍ ഈ സാഹചര്യത്തിലും തൊഴിലാളിയുടെ മൂന്നാഴ്ചത്തെ മൊത്തം തൊഴില്‍ സമയം കണക്ക് കൂട്ടുമ്പോള്‍ ഒരു ദിവസം ശരാശരി എട്ടു മണിക്കൂറില്‍ കൂടുതലോ കുറവോ ആകാത്ത തരത്തിലും ആഴ്ചയില്‍ 48 മണിക്കൂറില്‍ അധികാം ആകാത്ത തരത്തിലും തൊഴില്‍ സമയം ക്രമീകരിച്ചിരിക്കണം എന്ന് തൊഴില്‍ നിയമം അനുശാസിക്കുന്നു.  

 

You may have missed

Copy Protected by Chetan's WP-Copyprotect.