കുവൈറ്റില്‍ 2015 മുതല്‍ വിദേശികള്‍ക്ക് പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കും

0
1

 

k

 

കുവൈറ്റ്‌/കുവൈറ്റ്‌ സിറ്റി: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് അടുത്ത വര്‍ഷാരംഭം മുതല്‍ മറ്റു സ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നതിനുള്ള നിയമപരമായി അനുമതി ലഭിക്കുമെന്ന് ഗവര്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

മാന്‍പവര്‍ അതോറിറ്റി ഡയരക്ടര്‍ ജമാല്‍ അല്‍ ദോസരിയാണ് വിദേശ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഈ വ്യവസ്ഥ വ്യക്തമാക്കിയത്.

പുതിയ തൊഴില്‍ നിയമം പാര്‍ട്ട് ടൈം ജോലിക്കാരെ നിയമിക്കുന്നതിനു നിയമ ഭേദഗതിയിലൂടെ അനുമതി നല്‍കിയിരുന്നെങ്കിലും പ്രാദേശിക അധികൃതര്‍ ഇതിനു അനുമതി നല്‍കിയിരുന്നില്ല. അനുമതി കൂടാതെ തന്നെ നിരവധി വിദേശികള്‍ ഇപ്പോള്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്തു വരുന്നുണ്ട്.

നിയമപരമായി അനുമതി ലഭിക്കുന്നതോടെ നിയമ ലംഘനം കൂടാതെ തന്നെ ഇവര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കും. മാത്രമല്ല പുറത്തു നിന്ന് കൂടുതല്‍ വിദേശികളെ റിക്രൂട്ട് ചെയ്യാതെ തന്നെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ദൌര്‍ലഭ്യം പരിഹരിക്കാനും സാധ്യമാകും.

പൊതു മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഇപ്പോള്‍ തന്നെ സ്വകാര്യ മേഖലയിലും സിവില്‍ സര്‍വീസ് കമ്മീഷന്‍ നിയമതിഒന്റെ കീഴിലുള്ള മറ്റു സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനുള്ള അനുമതിയുണ്ട്.