«

»

Print this Post

യു എ ഇ യില്‍ പുരുഷന്‍മാരുടെ മസാജ് പാര്‍ലറുകളില്‍ സ്ത്രീകളെ ജോലിക്ക് നിയോഗിക്കരുത്

 

mp

 

യു.എ.ഇ/ദുബൈ: സ്ത്രീകളുടെ സലൂണുകളിലും ‘സ്പാ’കളിലും ഹെയര്‍ സ്റ്റയിലിസ്റ്റ് ആയും മറ്റും ജോലിക്ക് വെക്കുന്ന വനിതകളെ പുരുഷന്മാരുടെ മസാജ് പാര്‍ലറുകളില്‍ ജോലിക്ക് നിയോഗിക്കുന്നതിന് എതിരായി സലൂണും ‘സ്പാ’യും നടത്തുന്നവവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

കഴിഞ്ഞ ദിവസം ഈ നിയമം ലംഘിച്ച ദുബൈയിലെ രണ്ടു സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ 30,000 ദിര്‍ഹം വീതം പിഴ ചുമത്തിയിരുന്നു. 

ഇത്തരക്കാര്‍ യു എ ഇ  യുടെ തൊഴില്‍ നിയമ ലംഘിക്കുന്നതിനാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് നാച്ചുറലൈസേഷന്‍ & റസിഡന്‍സി പ്രോസിക്യൂഷന്‍ വകുപ്പ് മേധാവി അലി ഹുമൈദ് ബിന്‍ ഖാതെം വ്യക്തമാക്കി.

വിവിധ സലൂണുകളിലും ‘സ്പാ’കളിലും തൊഴില്‍ വകുപ്പ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ ഇത്തരത്തിലുള്ള നിരവധി നിയമ ലംഘനങ്ങള്‍ പിടികൂടിയതായി അദ്ദേഹം പറഞ്ഞു.

ഹെയര്‍ സ്റ്റയിലിസ്റ്റ് പോലുള്ള ജോലികള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ജോലി ചെയ്യേണ്ടത് സലൂണുകളിലാണ്. അവര്‍ മസാജ് പാര്‍ലറുകളില്‍ ജോലി ചെയ്യുന്നത് 52/1989 നമ്പര്‍ ഉത്തരവിന്റെ ലംഘനമാണ്. സലൂണും മസാജ് പാര്‍ലറും ഒരു ഉടമസ്ഥന്റെ തന്നെ ആണെങ്കില്‍ പോലും ഇത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Permanent link to this article: http://pravasicorner.com/?p=17646

Copy Protected by Chetan's WP-Copyprotect.