«

»

Print this Post

നവയുഗം ജുബൈല്‍ കുടുംബ സംഗമം 2014

 

J

 

സൗദി അറേബ്യ/ജുബൈൽ : നവയുഗം കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 11നു വൈകീട്ട് 7 മണിക്ക് രൂബ്ബ റോമൻ വില്ലേജിൽ (ജുബൈൽ ദമ്മാം ഹൈവേ) നടന്ന “കുടുംബസംഗമം 2014″ വൈവിധ്യമാര്ന്ന പരിപാടികളോടെ കൊണ്ടാടി. കുടുംബവേദി സെക്രടറി എം. ജി. മനോജിന്റെ അധ്യക്ഷതയിൽ ചേര്ന്ന സമ്മേളനം എന്. എസ്. എച്. ഏരിയ മാനേജർ ടി. സി. ഷാജി ക്രിസ്റ്മസ്സ് പുതുവത്സര സന്ദേശം സദസ്സിനു നല്കി ക്കൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു. ദമ്മാം നവയുഗം ജീവ കാരുണ്യ കനവീനാർ ഷാജി മതിലകവും ബാലവേദി കൂട്ടുകാരും ചേർന്ന് അവതരിപ്പിച്ച അവതരണ ഗാനം ഏറെ ആകര്ഷ്കമയിരുന്നു. 

നവയുഗം ബാലവേദി സെക്രടറി ലക്ഷ്മി മോഹനും ബാലവേദി പ്രസിഡണ്ട്‌ റിഷികേശും വനിതാവേദി പ്രവര്ത്തകരും ചേർന്  വേദിയിലെ കൂറ്റൻ കേയ്ക് മുറിച്ചു കൊണ്ട് ചടങ്ങുകൾക്ക് നാന്ദി കുറിച്ചു. ഏറെ ശ്രദ്ധയാകർഷിച്ച ഒരിനമായിരുന്നു അക്ഷരാർഥത്തിൽ “കുടുംബസംഗമം”. ഓരോ കുടുംബവും വേദിയിൽ വന്നു സ്വയം പരിചയപ്പെടുത്തുകയും അവർ തന്നെ പാചകം ചെയ്തു കൊണ് വന്നിട്ടുള്ള  പലഹാരങ്ങൾ മറ്റുള്ളവര്ക്കായി സ്മര്പ്പിക്കുകയും ചെയ്യുന്ന രംഗങ്ങൾ ഒരു സ്നേഹ സംഗമമായി മാറി. 

നവയുഗം ബാലവേദി പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികളൊക്കെ ദൃശ്യ മനോഹരങ്ങളായിരുന്നു. മത്സര വിജയികള്ക് കുടുംബവേദി ഭാരവാഹികളായ വി. മോഹന്പിള്ള, രാജേഷ്‌പണിക്കര്, ജയപ്രകാശ്, രഞ്ജിത്ത്, ബിജുകുമാർ, നവയുഗം ദമ്മാം ഭാരവാഹികളായ കെ. ആര. അജിത്‌,  റിയാസ് ഇസ്മയിൽ, ലീന ഉണ്ണികൃഷ്ണൻ, ലീന ഷാജി എന്നിവര് സമ്മാനങ്ങൾ വിതരണം ചെയ്തു.  സി. രഘുനാതിന്റെ നേതൃത്വത്തിൽ നടന്ന ഫലിത ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായിരുന്നു. കെ. ആര. സുരേഷ്, വി. എ. ബഷീര്, നൌഷാദ്, രാജേഷ്‌, അരുണ്‍രാജ്, ജയകുമാര്, അനിൽരാജ്, ശ്രീരാജ്, അനിൽകുമാർ,  ഷെറിൻ രാജൻ എന്നിവര് പരിപാടികൾക്ക്‌ നേതൃത്വം നല്കി.  

വനിതാ വേദി സെക്രടറി മിനു നിഥിൻ സ്വാഗതവും നവയുഗം രക്ഷ്ധികാരി ടി. പി. റഷീദ് നന്ദിയും പറഞ്ഞു. “സ്റ്റ്രിങ്ങ്സ് ” ദാമ്മാമിന്റെ ഗാനമേളയോടെ കലാപരിപാടികൾക്ക് സമാപനമായി.

 

Permanent link to this article: http://pravasicorner.com/?p=17684

Copy Protected by Chetans WP-Copyprotect.