«

»

Print this Post

ദമ്മാമില്‍ നവയുഗം “വര്‍ത്തമാനം” ചര്‍ച്ചാവേദിക്ക് ഇന്ന് തുടക്കം

സൗദി അറേബ്യ/ ദമ്മാം: നവയുഗം സാംസ്‌കാരിക വേദി ദമ്മാം മേഖലാ കമ്മറ്റിക്ക് കിഴില്‍ ഒരുക്കുന്ന “വര്‍ത്തമാനം” എന്ന തുറന്ന ചര്‍ച്ചാവേദി ഇന്ന് ( ഡിസംബര്‍ 18  ) വൈകിട്ട് 8 മണിക്ക് ദമ്മാം ബദര്‍ അല്‍ റാബി ഡിസ്പെന്‍സറി ആഡിറ്റൊരിയത്തില്‍ ഉത്ഘാടനം ചെയ്യുന്നു.

സമകാലിക വിഷയങ്ങളില്‍ സ്ഥിരം ചര്‍ച്ചാവേദി ഒരുക്കുക എന്നതിനൊപ്പം പ്രസംഗകലയില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നവയുഗം സാംസ്‌കാരിക വേദി ദമ്മാം മേഖലാ കമ്മറ്റി “വര്‍ത്തമാനം” എന്ന് പേരിട്ടിരിക്കുന്ന ചര്‍ച്ചാവേദി ഒരുക്കുന്നത്.

ദമ്മാമിലെ നവയുഗത്തിന്റെ മുഴുവന്‍ യുണിറ്റ്കളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും വരും ദിവസങ്ങളില്‍ “വര്‍ത്തമാനം” സ്ഥിരം ചര്‍ച്ചാവേദികള്‍ സഘടിപ്പികുമെന്നും രാഷ്ട്രിയ, ജാതിമത ഭേതമന്യേ താല്പര്യമുള്ള മുഴുവന്‍ ആളുകള്‍ക്കും “വര്‍ത്തമാനം” ചര്‍ച്ചാവേദികളില്‍ പങ്കെടുക്കാമെന്നും ചര്‍ച്ചകള്‍ക്ക് രാഷ്ട്രിയ സാമുഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ നേതൃത്വം നല്‍കുമെന്നും നവയുഗം ദമ്മാം മേഖലാ ഭാരവാഹികള്‍ അറിയിച്ചു.  

 

Permanent link to this article: http://pravasicorner.com/?p=17688

Copy Protected by Chetans WP-Copyprotect.