«

»

Print this Post

Direction for job seekers in Saudi Arabia by Central Gov of India

1. സൗദി സ്പോണ്സര്‍ഷിപ്പ് (കഫാലത്) സമ്പ്രദായം.

ഒരു സൗദി സ്പോസര്‍ക്ക് (കഫീല്‍) അവിടുത്തെ പ്രാദേശിക നിയമപ്രകാരം അവരുടെ ജോലിക്കാരുടെ മേല്‍ ചില നിയന്ത്രണങ്ങള്‍ വെക്കാന്‍ അവകാശമുണ്ട്. സ്പോന്സര്‍ക്ക് മാത്രമേ തൊഴില്‍ പെര്‍മിറ്റ്, താമസത്തിനുള്ള പെര്‍മിറ്റ് (ഇഖാമ), അവസാനമായി രാജ്യം  വിട്ടു പോകുന്നതിലേക്കും പുനപ്രവേശിക്കുനതിലെക്കും അല്ലെങ്കില്‍ ഏതെന്കിലും രേഖകള്‍ അവരുടെ വിദേശ തൊഴിലാളിക്ക് ലഭ്യമാക്കാന്‍ സാധിക്കുകയുള്ളൂ.

സൗദിക്കാരായ സ്പോന്സര്മാര്‍ സാധാരണയായി അവരുടെ കീഴിലുള്ള തൊഴിലാളികളുടെ പാസ്പോര്‍ട്ട്‌കള്‍ സൂക്ഷിക്കുന്നതും തൊഴിലാളികളുടെ  താമസതിനുള്ള പെര്‍മിറ്റും അവര്‍ക്ക് സൗദി അറേബ്യയില്‍ യാത്ര ചെയ്യാനുള്ള അനുവാദവും മാത്രമേ നല്‍കുന്നുള്ളൂ. ഒരു വിദേശ തൊഴിലാളി ടിയാളുടെ സ്പോന്സരുടെ സഹകരണക്കുറവ് മൂലം സൗദി അറേബ്യയില്‍ നിന്നും നിയമപരമായി മടങ്ങി വരനമെന്കില്‍ അത് സൗദി ലേബര്‍ കോടതി  മുഖേന മാത്രമേ സാധിക്കുകയുള്ളൂ. ഇതിനു മാസങ്ങളോളം കാലതാമസം നേരിടാം.

2.ഫ്രീ വിസ

‘ഫ്രീ’ (ആസാദ്‌) വിസ എന്ന പേരില്‍ ഒരു വിസ ഇല്ലാതതാകുന്നു. തൊഴിലിനുള്ള എല്ലാ വിസകളിലും സ്പോന്സരുടെയോ സ്ഥാപനത്തിന്റെയോ പേര് ഉള്പ്പെടുതിയിട്ടുണ്ടാകും. ഒരു തൊഴിലാളി അയാളുടെ സ്പോന്സരുടെ കീഴില്‍ അല്ലാതെ മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്. അത് പോലെ മാസപ്പടി / വാര്ഷികപ്പടി നല്‍കി കൊണ്ട് സ്വന്തമായി ബിസിനസ്സോ  സ്ഥാപനങ്ങളോ സൗദി അറേബ്യക്കാരുടെ പേരില്‍ നടത്തുന്നത് നിയമ വിരുദ്ധമാണ്.സ്വന്തമായി നിക്ഷേപകര്‍ അല്ലാത്തിടത്തോളം കാലം വിദേശ തൊഴിലാളി നിയമപരമായി അവരുടെ സ്പോന്സര്മാരുടെ കീഴില്‍  തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശം മാത്രമേ ഉണ്ടാവുകയുള്ളൂ.

3. വീട്ടു ജോലി ചെയ്യുന്ന തൊഴിലാളികള്‍.

വീട് ജോലി ചെയ്യുന്ന തൊഴിലാളികള്‍  സൌദിയില്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. വീട്ടു ഡ്രൈവര്‍മാര്‍, വീട് ജോലി ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും, കൃഷി തൊഴിലാളികള്‍, ആട്ടിടയന്മാര്‍, കുഞ്ഞു കുട്ടികളെ നോക്കുന്നവര്‍, വീട്ടു നേഴ്സുമാര്‍, വീട് പാചകക്കാര്‍, തയ്യല്‍ തൊഴിലാളികള്‍, വീട് ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ വീട് ജോലി ചെയ്യുന്ന തൊഴിലാളികളുടെ  വിഭാഗത്തില്‍ പെട്ടവരാണ്. ഈ വിഭാഗത്തിന് ജോലി സമയം എത്രയെന്നു നിശ്ചയിച്ചിട്ടില്ലാത്തതും ഇടക്കാല അവധി ലഭിക്കാതതുമാകുന്നു. സൌദിയിലെ പ്രതികൂല കാലാവസ്ഥ ആട്ടിടയന്മാര്‍ക്കും കൃഷി തൊഴിലാളികള്‍ക്കും നേരിടേണ്ടി വരുന്നതും ആയത് തരണം ചെയ്യാന്‍ മിക്ക ഇന്ത്യക്കാര്‍ക്കും സാധിക്കാതെ വരുന്നതുമാണ്. 

വീട്ടു ജോലി ചെയ്യന്ന തൊഴിലാളികള്‍ക്ക് സൗദി ലേബര്‍ കോടതി വഴി ടിയാരുടെ തൊഴില്‍ പ്രസ്നാങ്ങള്‍ക്ക് പരിഹാരം തേടാന്‍ സാധിക്കതതാകുന്നു. വീട് ജോലി ചെയ്യുന്ന തൊഴിലാളികളുടെ കരാര്‍ കാലാവധി സാധാരണ രണ്ടു വര്‍ഷത്തേക്ക് മാത്രമാണ്.

4. തൊഴില്‍ സ്ഥാപനത്തില്‍ നിന്നും ഒളിച്ചോട്ടം.

അനുവാദമില്ലാതെ ഒരു തൊഴിലാളി ജോലിക്ക് ഹാജരാകാതെ ഇരിക്കുകയാനെന്കില്‍ (തൊഴില്‍ സമരങ്ങള്‍ സൗദി അറേബ്യയില്‍ നിയമ വിരുദ്ധമാണ്) ടിയാരുടെ സ്പോന്സര്‍ക്ക് ടിയാര്‍ ഒളിചോടിയതായി (ഹുറൂബ്‌) പരാതി നല്‍കാവുന്നതാണ്. അങ്ങിനെ ഉണ്ടായാല്‍ ടി തൊഴിലാളിയുടെ സൌദിയിലെ തുടര്‍ന്നുള്ള വാസം നിയമ വിരുധമാവുകയും ടിയാര്‍ക്ക് പ്രശ്ന പരിഹാരത്തിനായി സൗദി അധികാരികളെ സമീപിക്കാന്‍ പറ്റാത്ത വസ്തയില്‍  എത്തിച്ചേരുകയും ചെയ്യും. (ഏറ്റവും പുതിയ നിയമ പരിഷ്കാരത്തിലൂടെ ഒരു വര്‍ഷത്തിനകം ഹുരൂബ്‌ നീക്കാന്‍ അധികാരികളെ സമീപിക്കാം – എഡിറ്റര്‍)

അങ്ങിനെയുള്ള സാഹചര്യത്തില്‍ ഏറ്റവും അടുത്തുള്ള ഡീപ്പോര്‍ട്ടെഷന്‍ (തര്‍ഹീല്‍) അധികാരിയെ സമീപിക്കുകയെ നിര്‍വാഹമുള്ളൂ. ബന്ധപ്പെട്ട സ്പോണ്സര്‍/ സൗദി അധികാരികളില്‍ നിന്ന് ആവശ്യമായ ക്ലിയറന്‍സ്‌ ലഭിക്കുന്നതിനു മാസങ്ങളോളം സമയം എടുക്കും എന്നതിനാല്‍ ടി തൊഴിലാളികള്‍ക്ക് ഡീപ്പോര്‍ട്ടെഷന്‍ സെല്ലുകളില്‍ മറ്റനേകം തടവുകാര്‍ക്കൊപ്പം കഴിയേണ്ടി വരുന്നു. ഇങ്ങിനെ തിഒരിച്ചയക്കപ്പെടുന്ന ഒരു വീണ്ടും സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിനു അഞ്ചു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുതിയിട്ടുള്ളതും (ഇപ്പോള്‍ ആജീവനാന്തം)ആയത് മറ്റു ജി.സി.സി രാജ്യങ്ങളിലേക്ക് താമസം വിനാ ബാധകമാവുന്നതുമാണ്.

5. അവധി / ഒഴിവ്‌

സൗദി തൊഴില്‍ നിയമ പ്രകാരം വാര്ഷികാവധിക്കുള്ള വ്യവസ്ഥയുണ്ട്. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പറഞ്ഞു കൊണ്ട് സ്പോന്സര്മാര്‍ക്ക് ആയത്  മാറ്റി വെക്കാവുന്നതാണ്. ആവശ്യമായ അവധി നല്‍കുന്നത് തൊഴിലാളിയും സ്പോന്സരും തമ്മിലുള്ള  ബന്ധത്തെ ആശ്രയിച്ചിരിക്കും. വളരെയധികം തൊഴിലാളികള്‍ അവധിക്കാല ഒഴിവു എടുത്ത ശേഷം സൌദിയിലേക്ക് മടങ്ങി വരാത്തതിനാല്‍ പല ചെറുകിട സ്ഥാപനങ്ങള്‍/ സ്പോന്സര്മാര്‍, വിസ, സ്വദേശ പെര്‍മിറ്റ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്‌, മറ്റു പല  വക കാര്യങ്ങള്‍ക്കായി ചിലവാക്കിയ തുക എന്നിവ സെക്യൂരിറ്റി ആയി  പിടിച്ചു വെച്ചതിനു ശേഷം മാത്രമേ തൊഴിലാളിയെ അവധിയില്‍ പോകുന്നതിനു അനുവധിക്കാരുള്ളൂ.

6. തൊഴില്‍ കരാര്‍ റദ്ദു ചെയ്യല്‍

ഒരു സ്പോണ്സര്‍ യാതൊരു വിധേനയും തന്റെ തൊഴിലാളികളെ കരാര്‍ കാലാവധി  (രണ്ടോ, മൂന്നോ കൊല്ലം)  പൂര്‍ത്തിയാകാതെ സൗദി അറേബ്യ വിടുന്നതിനായി അനുവദിക്കുന്നതല്ല. മേല്‍ കാലാവധിക്കു മുന്‍പായി തൊഴിലാളി വിട്ടു പോകുന്നതിനു ഇട വന്നാല്‍ ആയതിനു ഉണ്ടാകുന്ന എല്ലാ നഷ്ടവും സ്പോന്സര്‍ക്ക് കക്ഷിയില്‍ നിന്നും നിയമ പരമായി എടാക്കാവുന്നതാണ്. സാധാരണയായി സൗദി തൊഴില്‍ കരാറുകളില്‍ ഇടക്കാല റദ്ദാക്കലിന്റെ വ്യവസ്ഥ ഇല്ലാത്തതാണ്. എന്നാല്‍ അങ്ങിനെ വ്യവസ്ഥയുള്ള കരാറുകളില്‍ പോലും പകരക്കാരനായ തൊഴിലാളി എത്തി ചേരുന്നത് വരെയോ നടന്നു കൊണ്ടിരിക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നത് വരെയോ മറ്റേതെങ്കിലും കാരണങ്ങളാലോ കരാര്‍ റദ്ദാക്കല്‍ സൗദി തൊഴില്‍ കോടതികള്‍ക്ക് മാറ്റി വെക്കാവുന്നതാണ്.

7. നിയമപരമായ സഹായം.

ഒരു സ്പോന്സര്‍ ടിയാന്റെ കീഴിലുള്ള തൊഴിലാളി ഒളിചോടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് അതെ സ്പോണ്സര്‍ തൊഴില്‍പരമായ നിയമ ലങ്ഘനം  നടത്തിയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട തൊഴിലാളിക്ക് ലേബര്‍ ഓഫീസ്‌/ലേബര്‍ കോടതിയെ സമീപിക്കാവുന്നതാണ്. 

8. റിക്രൂട്ടിംഗ് ഏജന്‍സികള്‍.

ഇന്ത്യയിലെ പ്രവാസി കാര്യ മന്ത്രാലയം അന്ഗീകരിച്ചിട്ടുള്ള റിക്രൂട്ടിംഗ് ഏജന്‍സികളെ മാത്രമേ തൊഴിലാളികള്‍ ബന്ധപ്പെടാവൂ. ഇടനിലക്കാരെ ഒഴിവാക്കേണ്ടതാണ്. അന്ഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സര്‍വീസ്‌ ചാര്‍ജ്‌ മാത്രമേ നല്‍കേണ്ടതുള്ളൂ. സൌദിയിലേക്ക് പോകുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവരുടെ തൊഴില്‍ പരമായ വിസ,തൊഴില്‍ കരാര്‍ ആനുകൂല്യങ്ങളും ആയതിനനുസരിച്ചുള്ള വ്യവസ്ഥകളും സൂക്ഷ്മമായി പരിശോധിക്കെണ്ടതും, തൊഴില്‍ സംബന്ധമായ കരാര്‍ (അതായത് തൊഴിലാളിയും റിക്രൂട്ടിംഗ് ഏജന്‍സി/സ്പോണ്സര്‍റുടെ പ്രതിനിധി ഒപ്പ് വെച്ചത്) ലഭിച്ചാല്‍ മാത്രമേ ഇന്ത്യ വിട്ടു പോകുന്നതിനു തയ്യാറാകാവൂ.

 

Permanent link to this article: http://pravasicorner.com/?p=1769

Copy Protected by Chetans WP-Copyprotect.