«

»

Print this Post

സൗദിയിലെ വിദേശ അക്കൌണ്ടന്‍റ് സര്‍ട്ടിഫിക്കറ്റ് പരിശോധന അമേരിക്കന്‍ സ്ഥാപനത്തിന്. വ്യാജന്മാര്‍ കുടുങ്ങും!!!

 

socpa

 

സൗദി അറേബ്യ: രാജ്യത്ത്‌ അക്കൊണ്ടന്റുമാരായി ജോലി ചെയ്യുന്നതിന് അക്രഡിറ്റേഷന്‍ തേടുന്ന വിദേശികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ്‌ പബ്ലിക്‌ അക്കൊണ്ടന്റ്സ് (SOCPA) അമേരിക്കന്‍ സ്ഥാപനത്തെ ഏല്‍പ്പിക്കുന്നതായി സെക്രട്ടറി ജനറല്‍ അബ്ദുള്ള അഹമ്മദ്‌ അല്‍ മഗമാസ്‌ വ്യക്തമാക്കി.

ഇത് സംബന്ധിച്ച കരാര്‍ അടുത്ത മാസം ഒപ്പ് വെക്കും. ഇതോടെ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കി ജോലി നേടിയവരും പുതിയതായി ജോലി ലഭിക്കുന്നതിനു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരും കുടുങ്ങും. 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതിനായി ഇവര്‍ SOCPA നടത്തുന്ന പരീക്ഷയില്‍ വിജയിക്കേണ്ടതുണ്ട്. ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രൊഫഷന് വിരുദ്ധമായ ജോലി ചെയ്യുന്നത് പിടികൂടുന്നതിനുള്ള പരിശോധന കര്‍ശനമാക്കിയത്തിനു ശേഷം നിരവധി പേര്‍ അക്രഡിറ്റേഷന് വേണ്ടി സമീപ്പിക്കുന്നതായി അബ്ദുള്ള അഹമ്മദ്‌ പറഞ്ഞു. ഇവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ സാധുതയും പരിശോധിക്കുന്നതിനുള്ള പരിമിതികള്‍ മൂലമാണ് ഇക്കാര്യം അമേരിക്കന്‍ സ്ഥാപനത്തെ ഏല്‍പ്പിച്ചത്.  

വാണിജ്യ മന്ത്രാലയത്തിനു കീഴില്‍ അക്കൌണ്ടിംഗ് മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി രാജകീയ ഉത്തരവ്‌ No.M/12 dated 13.05.1412h പ്രകാരം സ്ഥാപിതമായ SOCPA യില്‍ നിലവില്‍ 5000 അംഗങ്ങളാണ് ഉള്ളത്. ഇവരില്‍ സ്വന്തമായി അക്കൌണ്ടന്‍സി സ്ഥാപനം നടത്താന്‍ മൂന്നു വനിതകളും യോഗ്യത നേടിയിട്ടുണ്ട്.

അംഗത്വം ലഭിക്കുന്നതിനായി SOCPA നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ വിജയി ആകേണ്ടതുണ്ട്. സക്കാത്ത്‌, നികുതി, കമ്മേഴ്ഷ്യല്‍ റെഗുലേഷന്‍ എന്നിവ അടക്കം അഞ്ചു വിഷയങ്ങളാണ് പരീക്ഷയില്‍ ഉണ്ടാവുക. പുതിയതായി റിയാദ്‌, ജിദ്ദ, ദമ്മാം, മദീന, മക്ക, ഖസീം, അബഹ എന്നിവിടങ്ങളില്‍ നിന്നായി 653 പേര്‍ യോഗ്യതാ പരീക്ഷ എഴുതിയിട്ടുണ്ട്. ഇതില്‍ 147 സ്വദേശി വനിതകളും ഉള്‍പ്പെടുന്നു. 

 

Permanent link to this article: http://pravasicorner.com/?p=17694

Copy Protected by Chetan's WP-Copyprotect.