ജോര്‍ദ്ദാനും വധശിക്ഷ നടപ്പിലാക്കി തുടങ്ങി. 11 പേരെ ഒരേ ദിവസം തൂക്കിലേറ്റി

 

 

ജോര്‍ദ്ദാന്‍/അമ്മാന്‍: വധശിക്ഷക്കുള്ള മൊറോട്ടോറിയം എടുത്തു കളഞ്ഞു തീവ്രവാദികളെ തൂക്കിലേറ്റി തുടങ്ങിയ പാക്കിസ്ഥാന് പിന്നാലെ അറബ് രാജ്യമായ ജോര്‍ദ്ദാനും വധശിക്ഷ നടപ്പിലാക്കി തുടങ്ങി.

എട്ടു വര്‍ഷം നീണ്ട മൊറോട്ടോറിയം എടുത്തു കളഞ്ഞ ശേഷം ഇന്നലെ 11 പേരെയാണ് ജോര്‍ദ്ദാന്‍ തൂക്കിലേറ്റിയത്. എല്ലാവരും ജോര്‍ദ്ദാന്‍ പൗരന്‍മാരാണ്. ഇക്കാര്യം ജോര്‍ദ്ദാന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

വിവിധ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്നു ആഭ്യന്തര മന്ത്രാലയ വക്താവ്‌ വ്യക്തമാക്കി. 2005 – 2006 കാലഘട്ടത്തിലാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.

ജോര്‍ദ്ദാനില്‍ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത് 2006 ലായിരുന്നു. ആ വര്‍ഷം 122 പേരെയാണ് രാജുഅത് വധശിക്ഷക്ക് വിധേയമാക്കിയത്.

വധശിക്ഷക്കുള്ള മൊറോട്ടോറിയം നീക്കാന്‍ സാധ്യതയുണ്ടെന്ന് ജോര്‍ദ്ദാന്‍ ആഭ്യന്തരമന്ത്രി ഹുസൈന്‍ അല്‍ മജാലി ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. കൊടും കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പിലാക്കാത്തതാണ് രാജ്യത്ത്‌ ഹീനമായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരാന്‍ കാരണമാകുന്നതെന്ന് പൊതുജനാഭിപ്രായം ഉയരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

 

You may have missed

Copy Protected by Chetan's WP-Copyprotect.