കുവൈറ്റിലേക്ക് പോകുന്ന വേലക്കാരികളുടെ ബാങ്ക് ഗാരന്റി നിബന്ധന ഇന്ത്യ പിന്‍വലിച്ചു

 

k

 

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലേക്ക് വീട്ടു വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഏര്‍പ്പെടുത്തിയ ബാങ്ക് ഗ്യാരണ്ടി നിബന്ധന പിന്‍വലിച്ഛതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സി വ്യക്തമാക്കി. കുവൈറ്റ്‌ അധികൃതരുടെ ഭാഗത്ത്‌ നിന്നുണ്ടായ കടുത്ത സമ്മര്‍ദ്ദത്തെ തുടന്നാണ് നിബന്ധന പിന്‍വലിച്ചത്. ഡിസംബര്‍ 12 മുതല്‍ മുകാല പ്രാബല്യത്തോടെയാണ് നിബന്ധന പിന്‍വലിച്ചത്.

ഇന്ത്യയില്‍ നിന്നും വീട്ടു വേലക്കാരികളെ റിക്രൂട്ട് ചെയ്യാന്‍ സ്പോണ്‍സര്‍ 720  ദീനാര്‍ ബാങ്ക് ഗ്യാരന്റി വേണമെന്ന നിബന്ധനക്കെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ലെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വിസകള്‍ പൂര്‍ണ്ണമായും നിരോധിക്കുമെന്ന് ഭീഷണി കുവൈറ്റ്‌ അധികൃതരുടെ ഭാഗത്ത്‌ നിന്ന് നില നിന്നിരുന്നു. കുവൈറ്റിലെ നിയമ വ്യവസ്ഥകള്‍ക്ക് നിരക്കാത്തതാണ് ഈ നിബന്ധനയെന്നും അതിനാല്‍ പിന്‍വലിക്കണമെന്നും കുവൈറ്റിലെ എം പി മാരും ആവശ്യപ്പെട്ടിരുന്നു. 

തൊഴിലാളിക്ക് ശബളം മുടക്ക് വരുത്തിയാലും മറ്റുമുള്ള വീഴ്ചകള്‍ക്ക് പരിഹാരമെന്ന നിലയിലാണ് ബാങ്ക് ഗാരന്റി നിര്‍ദ്ദേശം സര്‍ക്കാര്‍ കൊണ്ട് നിര്‍ബന്ധമാക്കിയത്. ബാങ്ക് ഗാരന്റി നിബന്ധന ഇതിനകം തന്നെ സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ബഹറിന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കുവൈറ്റില്‍ മാത്രമാണ് നിബന്ധന പിന്‍വലിച്ചിട്ടുള്ളത്. 

You may have missed

Copy Protected by Chetan's WP-Copyprotect.