മൂന്ന് ജവാസാത്ത് സേവനങ്ങള്‍ കൂടി ഇനി അബ് ഷീര്‍ വഴി ചെയ്യാം

0
1

 

AB 

സൗദി അറേബ്യ/റിയാദ്: ജവാസാത്ത് സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പാസ്പോര്‍ട്ട് ഡയരക്ടറേറ്റിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായി മൂന്നു പുതിയ സേവനങ്ങള്‍ കൂടി ഓണ്‍ലൈന്‍ സേവനമായ അബ് ഷീറില്‍ ഉള്‍പ്പെടുത്തി.

നഖല്‍ മാലുമാത്, പാസ്പോര്‍ട്ട് നമ്പരില്‍ മാറ്റം, റീ എന്‍ട്രിയില്‍ പോയ തൊഴിലാളിയുടെ വിസ കാലാവധി അറിയിക്കല്‍ എന്നീ സേവനങ്ങളാണ് പുതിയതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിദേശികളുടെ കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ട് പുതുക്കുകയോ മറ്റു കാരണങ്ങളാല്‍ പുതിയ പാസ്പോര്‍ട്ട് എടുക്കേണ്ടി വരികയോ ചെയ്യുന്ന അവസരത്തില്‍ പുതിയ പാസ്പോര്‍ട്ടിലേക്ക് നിലവിലുള്ള വിവരങ്ങള്‍ പകര്‍ത്തുന്ന നടപടിക്രമമാണ് നഖല്‍ മാലുമാത്. ഈ സേവനം അബഷീര്‍ വഴി ചെയ്യാന്‍ സാധിക്കുന്നത് തങ്ങളുടെയും കുടുംബങ്ങളുടെയും പാസ്പോര്‍ട്ടുകള്‍ പുതുക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും.

കൂടാതെ നേരത്തെ നല്‍കിയ പാസ്പോര്‍ട്ട് നമ്പരില്‍ മാറ്റം വരുത്താല്‍ ഓണലൈനിലൂടെ തന്നെ അബശീര്‍ സേവനം ഉപയോഗിച്ച് സാധിക്കും. നിലവിലെ ജോലി അവസാനിപ്പിച്ച് ഫൈനല്‍ എക്സിറ്റ് വിസയില്‍ നാട്ടിലേക്ക് പോയി പുതിയ വിസയില്‍ തിരിച്ചു വരുന്ന വിദേശികള്‍ക്കാണ് ഈ സേവനം ഉപകാരപ്രദമാകുന്നത്.

റീ എന്‍ട്രിയില്‍ നാട്ടിലേക്ക് പോയ വിദേശി റീ എന്‍ട്രി വിസയുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്തേക്ക് തിരിച്ചു വരാത്ത അവസരത്തില്‍ അയാളുടെ വിസ കാലാവധി അവസാനിച്ചതായി അറിയിക്കാന്‍ സാധിക്കും എന്നതാണ് അബശീര്‍ നല്‍കുന്ന പുതിയ മൂന്നാമത്തെ സേവനം.