യൂത്ത് ഇന്ത്യയുടെ ‘ഒരു പുതു വസ്ത്രം നിങ്ങളുടെ സഹോദരന് കൂടി’ പദ്ധതി

 

 

ഈദുല്‍ ഫിതറിനോടനുബന്ധിച്ചു യൂത്ത് ഇന്ത്യ നടത്തുന്ന ‘ഒരു പുതു വസ്ത്രം   നിങ്ങളുടെ സഹോദരന് കൂടി’ എന്ന പ്രൊജക്റ്റിന് സൌദിയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ സ്വീകാര്യത.

പുണ്യ റമദാനിന്റെ ദിനരാത്രങ്ങള്‍ക്ക് ശേഷം ആഗതമാകുന്ന പെരുന്നാള്‍ ദിനത്തില്‍ സാധ്യമാകുന്ന വിധം വിവിധ ലേബര്‍ ക്യാമ്പുകളും വിദൂര കൃഷിയിടങ്ങളും, തര്‍ഹീലുകളും, ആശുപത്രികളും  സന്ദര്‍ശിച്ചു പുതു വസ്ത്രം  കൈമാറുന്നതാണ് പദ്ധതി.

പെരുന്നാള്‍ കോടിയായി യൂത്ത് ഇന്ത്യ പ്രവര്‍ത്തകരും   കൂട്ടുകാരും വാങ്ങുന്ന പുതു വസ്ത്രങ്ങള്‍ക്കൊപ്പം ഒന്നുകൂടി അധികം  വാങ്ങും.  ഇങ്ങനെ  വാങ്ങുന്ന വസ്ത്രം  യൂത്ത് ഇന്ത്യ ശേഖരിക്കും. ഇവയാണ്  പെരുന്നാള്‍ രാവില്‍ അര്‍ഹമായ കരങ്ങളില്‍ എത്തിക്കുകയെന്ന് യൂത്ത് ഇന്ത്യ കേന്ദ്ര പ്രസിഡണ്ട്‌ അമീര്‍ വി ചൂന്നൂര്‍ പറഞ്ഞു.  

സാമ്പത്തിക പ്രതിസന്ധിയും മറ്റു പ്രയാസങ്ങളും മൂലം ആഘോഷ വേളകളില്‍ പോലും നല്ല ഭക്ഷണമോ പുത്തന്‍ വസ്ത്രങ്ങളോ ധരിക്കാത്ത ധാരാളം ആളുകള്‍ പ്രവാസ ലോകത്ത് നമുക്ക് ചുറ്റും  ജീവിക്കുന്നുണ്ട്.  ലേബര്‍ ക്യാമ്പുകളിലെ ഇടുങ്ങിയ വാസത്തിനിടയില്‍ ജീവിതത്തിന്റെ നിറം നഷ്ട്ടപ്പെട്ടു തുടങ്ങിയ മനുഷ്യര്‍ ആടുജീവിതങ്ങളും, കൃഷിയിടത്തിലെ പണി തീരാത്ത ജീവിതാനുഭവങ്ങളും ഇന്നും മരുഭൂ പ്രവാസത്ന്റെ നീറുന്ന യാഥാര്‍ഥ്യങ്ങള്‍ ആണ്.  ഇത്തരം സഹോദരങ്ങള്‍ക്ക് ഒരു സ്നേഹ സമ്മാനമാണ് യൂത്ത് ഇന്ത്യയുടെ ലക്‌ഷ്യം.

താനറിയാത്ത തന്റെ ഒരു സഹോദരന്റെ മനസ്സിന് കുളിര് പകര്‍ത്താന്‍ യൂത്ത് ഇന്ത്യ ഒരുക്കുന്ന ഈ സംരംഭത്തില്‍ സഹകരിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള യൂത്ത് ഇന്ത്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടാവുന്നതാണെന്ന്  സംഘാടകര്‍ അറിയിച്ചു.  

റിയാദ് 0549523910, ജിദ്ദ നോര്‍ത്ത് 0558696456, ജിദ്ദ സൗത്ത് 0599315979, കോബാര്‍ 0559947151, ദമ്മാം 0533468584, ജുബൈല്‍ 0562450606, യാമ്പു 0548348671   എന്നീ  നമ്പരുകളില്‍ വിളിക്കാം

 

Copy Protected by Chetan's WP-Copyprotect.