«

»

Print this Post

യുവാക്കള്‍ സംഘമായി യുവതികളെ ശല്യം ചെയ്ത സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ ഗവര്‍ണറുടെ ഉത്തരവ്

 

h

 

സൗദി അറേബ്യ/ജിദ്ദ: തനിച്ചു പുറത്തിറങ്ങുന്ന വനിതകളെ ശല്യം ചയ്യുന്ന തെമ്മാടികളുടെ ചരിത്രം വീട്ണ്ടും ആവര്‍ത്തിച്ചു. ഇത്തവണ ജിദ്ദ കോര്‍ണീല്‍ നടന്നു നീങ്ങിയ രണ്ടു പെണ്‍കുട്ടികളെയാണ് ഒരു കൂട്ടം പൂവാലന്‍മാര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന സംഭവം ഉണ്ടായത്. 

സംഭവം കാണികളില്‍ ഒരാള്‍ ചിത്രീകരിച്ചു യൂട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ യുവാക്കളുടെ സംസ്കാര രാഹിത്യത്തിനെതിരെ രാജ്യമാകെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നു. 

വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ മക്ക ഗവര്‍ണര്‍ അമീര്‍ ഖലീദ് അല്‍ ഫൈസല്‍ അന്വേഷണത്തിനു ഉത്തരവിടുകയും സംഭവത്തില്‍ ഉള്‍പ്പെട്ട യുവാക്കളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്‍പില്‍ കൊണ്ട് വരാന്‍ മക്ക പോലീസിന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. 

30 സെക്കണ്ട് നീണ്ടു നില്‍ക്കുന്ന വീഡിയോ ദൃശ്യമാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഭാതത്തിലാണ് സംഭവം നടക്കുന്നത്. സംഭവ സമയത്ത് പോലീസിന്റെ സാന്നിധ്യം ഇല്ലാതായതും യുവാക്കള്‍ക്ക് ധൈര്യം പകര്‍ന്നു. പെണ്‍കുട്ടികള്‍ക്ക് നടന്നു നീങ്ങാന്‍ കഴിയാത്ത വിധം തടഞ്ഞു പിന്തുടരുകയാണ് യുവാക്കള്‍ ചെയ്യുന്നത്. 

വീഡിയോയില്‍ യുവാക്കള്‍ യുവതികളോട് തങ്ങളുടെ കൂടെ ചെല്ലാന്‍ ആവശ്യപ്പെടുന്നതും, ഫോണ്‍ നമ്പരുകള്‍ ആവശ്യപ്പെടുന്നതും കാണാം. മാന്യമായി വസ്ത്രം ധരിച്ച യുവതികള്‍ ഒരാള്‍ സഹായത്തിനു വേണ്ടി ഉറക്കെ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാമെങ്കിലും മറു യുവതി തെല്ലും പതറാതെ തന്നെ യുവാക്കളോട് പ്രതികരിക്കുന്നുണ്ട്.

സമാനമായ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇതിനു മുന്‍പും രാജ്യത്ത് ആവര്‍ത്തിച്ചിരുന്നു. ദമ്മാമിലെ പ്രശസ്തമായ മാളില്‍ നടന്ന സമാനമായ സംഭവത്തില്‍ യുവാക്കള്‍ക്ക് സംഭവം നടന്ന മാളിന് മുന്‍പില്‍ വെച്ച് തന്നെ ചാട്ടയടി അടക്കമുള്ള ശിക്ഷകള്‍ നല്‍കാനും കോടതി അടുത്ത കാലത്ത് ഉത്തരവായിരുന്നു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക്രു ചെയ്യുക..

 

Permanent link to this article: http://pravasicorner.com/?p=17896

Copy Protected by Chetan's WP-Copyprotect.