സൗദിയില്‍ സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലിയെടുക്കാം…അജീര്‍ മുഖേനെ…

 

 

 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സൗദി തൊഴില്‍ മന്ത്രാലയം തങ്ങളുടെ തൊഴില്‍ രംഗത്ത് വരുത്തി കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളില്‍ വിദേശികളായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഒരു സമ്പ്രദായമാണ് അജീര്‍ പദ്ധതി. രാജ്യത്തെ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന തൊഴിലാളി ക്ഷാമത്തിന് അറുതി വരുത്തുന്നതിന് വേണ്ടി വിദേശ തൊഴിലാളികളെ താല്‍കാലികമായി വാടകക്ക് നല്‍കുക എന്നതാണ് അജീര്‍ പദ്ധതി കൊണ്ട് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്.

സൗദി തൊഴില്‍ നിയമം അനുസരിച്ച് ഒരു വിട്ഫെഷ തൊഴിലാളി തന്റെ നേരിട്ടുള്ള സ്പോന്‍സര്‍ അല്ലാത്ത ഒരാളുടെ കീഴില്‍ ജോലിയെടുക്കുന്നതോ സ്വന്തം നിലയില്‍ ജോലിയെടുക്കുന്നതോ നിരോധിക്കപ്പെട്ടിരിക്കുന്നു. അതെ സമയം വിദേശ തൊഴിലാളിയുടെ നേരിട്ടുള്ള  സ്പോണ്സര്‍ അല്ലാത്ത ഒരാളുടെ കീഴില്‍ ജോലിയെടുക്കുന്നതിനു വേണ്ടി താല്‍ക്കാലികമായി ഒരു ഔദ്യോഗികമായ രേഖ നല്‍കി നിയമ വിധേയമാക്കുക എന്നതാണ് അജീര്‍ സമ്പ്രദായം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. തൊഴില്‍ മേഖലകളില്‍ നില നില്‍ക്കുന്ന തൊഴില്‍ ക്ഷാമം തീര്‍ക്കുന്നതിനു ഒരു താല്‍ക്കാലിക രീതി എന്ന നിലയിലാണ് തൊഴില്‍ മന്ത്രാലയം ഈ പദ്ധതിയെ നോക്കിക്കാണുന്നത്.

തികച്ചും ഇലക്ട്രോണിക് സമ്പ്രദായത്തിലൂടെയാണ് തൊഴില്‍ മന്ത്രാലയം ഈ അനുമതിപത്രങ്ങള്‍ നല്‍കുന്നത്. പരിമിതമായ മേഖലകളില്‍ മാത്രമേ ഇപ്പോള്‍ അജീര്‍ സമ്പ്രദായം അനുവദനീയമായിട്ടുള്ളൂ എങ്കിലും ഭാവിയില്‍ കൂടുതല്‍ മേഖലകളില്വക്ക് ഭാവിയില്‍ ഇത് വ്യാപിപ്പിക്കുവാന്‍ തൊഴില്‍ മന്ത്രാലയത്തിനു പദ്ധതിയുണ്ട്.

അജീര്‍ മുഖേനയുള്ള അനുമതി പത്രം നല്‍കുന്നതിനു വിദേശ തൊഴിലാളി രാജ്യത്തെ നിയമപരമായ താമസക്കാരനായിരിക്കണം എന്ന നിബന്ധനയുണ്ട്. കൂടാതെ ചുരുങ്ങിയത് മൂന്നു മാസമെങ്കിലും രാജ്യത്ത് താമസിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ അജീര്‍ അനുമതിക്ക് അര്‍ഹതയുള്ളൂ. സേവനം നല്‍കുന്ന കക്ഷിക്ക് ആവശ്യമായ ലൈസന്‍സുകളും രജിസ്ട്രേഷനും ഉണ്ടായിരിക്കണം. നിതാഖാതില്‍ ചുവന്ന വിഭാഗത്തില്‍ പെട്ടവര്‍ക്ക് അജീര്‍ വിലക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മഞ്ഞ വിഭാഗത്തില്‍ പെട്ടവരെ തൊഴില്‍ മന്ത്രാലയം വിലക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. 

സേവനം നല്‍കേണ്ടി വരുന്ന മേഖകലകളെ മുന്‍നിറുത്തി മൂന്നു തരത്തിലാണ് അജീര്‍ സമ്പ്രദായം തൊഴില്‍ മന്ത്രാലയം രൂപം നല്‍കിയിട്ടുള്ളത്രൂ. അതായത് സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും വിദേശ തൊഴിലാളികളെ നല്‍കുക, വിദ്യഭ്യാസ മേഖലക്ക് വിദേശികളായ തൊഴിലാളികളുടെ ആശ്രിതരെ നല്‍കുക, അടുത്തയിടെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമാനികളായ വിദേശ തൊഴിലാളികള്‍ക്ക്വി താല്‍ക്കാലിക അനുമതി നല്‍കുക എന്നിവയാണ് ഇത്.

ഒരു കരാറിന് വിധേയമായി ബിസിനസ് മേഖലയില്‍ മൂന്നാമതൊരു കക്ഷിക്ക് നിയമ വിധേയമായി തൊഴിലാളിയെ നല്‍കുന്ന എന്നതാണ് ആദ്യ വിഭാഗം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്സേ വനം ലഭിക്കേണ്ട കക്ഷിയും സേവന ദാതാവും തമ്മിലുള്ള നേരിട്ടുള്ള കരാറോ അല്ലെങ്കില്‍ ഒരു ഉപ കരാര്‍ മുഖേനയോ ആകാം. ഇത്തരം ഘട്ടങ്ങളില്‍ കക്ഷിയുടെ വര്‍ക്ക് സൈറ്റില്‍ ജോലിയെടുക്കുന്നതിനു വേണ്ടിയുള്ള താല്‍ക്കാലികമായ ഒരു സമ്മത പത്രം അജീര്‍ മുഖേന വിദേശ തൊഴിലാളിക്ക് നല്‍കുന്നു. ഈ കക്ഷി ഒരു വ്യക്തിയോ സ്ഥാപനമോ ആകാം. എന്നാല്‍ സേവനം നല്‍കുന്നവര്‍ നിതാഖാത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കണമെന്ന് നിബന്ധനയുണ്ട്. നിര്‍മ്മാണം, മെയിന്റനന്‍സ് കരാറുകള്‍, ശുചീകരണം, ഓപ്പറേഷന്‍, കണ്‍സല്‍ട്ടിംഗ് സര്‍വീസുകള്‍, കോളേജുകള്‍ എന്നിവയിലേക്ക് മാത്രമേ ഈ ഘട്ടത്തില്‍ ഈ സേവനം അനുവദനീയമായിട്ടുള്ളൂ.

അത് പോലെ തന്നെ ഫാര്‍മസികള്‍ക്ക് വേണ്ടി ഫാര്‍മസിസ്റ്റുകളെ നല്‍കുന്നതിനും നിബന്ധനകള്‍ക്ക് വിധേയമായി നിശ്ചിത കാലത്തേക്ക് അജീര്‍ മുഖേന താല്‍ക്കാലിക അനുമതി നല്‍കുന്നുണ്ട്. ഇതേ വ്യവസ്ഥയില്‍ തന്നെ നിര്‍മ്മാണ വിഭാഗത്തിനും നല്‍കി വരുന്നുണ്ട്. എന്നാല്‍ തൊഴിലാകളെ നല്‍കുന്നവരും തൊഴിലാളികളെ ജോലി ചെയ്യിക്കുന്നവരും ഒരേ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരായിരിക്കണം എന്ന നിബന്ധനയുണ്ട്. എന്നാല്‍ കോളേജുകള്‍, ഇന്‍സ്ട്ടിട്യൂട്ടുകള്‍, വിശുദ്ധ ഖുറാന്‍ മനപാഠമാക്കുന്ന സംഘടനകള്‍ എന്നിവയ്ക്ക് ഇളവുകള്‍ നല്‍കി വരുന്നുണ്ട്.  

വിദ്യാഭ്യാസ മേഖലകളിലെ അധ്യാപകരുടെ ക്ഷാമം കണക്കിലെടുത്താണ് വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് അജീര്‍ മുഖേന ജോലി ചെയ്യാം എന്നൊരു തീരുമാനം തൊഴില്‍ മന്ത്രാലയം കൈക്കൊണ്ടത്.  നിശ്ചിത കാലഘട്ടത്തിലേക്ക് മാത്രമേ ഈ അനുമതി നല്‍കുന്നുള്ളൂ. ഈ സമയത്ത് സ്പോണ്‍സര്‍ഷിപ്പ് മാറാതെ തന്നെ ഈ ആശ്രിതര്‍ക്ക് അജീര്‍ മുഖേന മറ്റൊരു വിദ്യഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യാം. വിദേശ സ്കൂളുകള്‍, സ്വകാര്യ ബോയ്സ് സ്കൂളുകള്‍, സ്വകാര്യ ഗേള്‍സ്‌ സ്കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, തുടങ്ങിയവയില്‍ ജോലി ചെയ്യുന്നതിനാണ് അജീര്‍ മേഖേന അനുവാദം നല്‍കുക.

യെമനില്‍ നിലനില്‍ക്കുന്ന ആഭ്യന്തര യുദ്ധം കണക്കിലെടുത്ത് രാജ്യത്ത് തങ്ങുന്ന യെമനികള്‍ക്കും അജീര്‍ മുഖേന മൂന്നാമതൊരാളുടെ  കീഴില്‍ ജോലിയെടുക്കുന്നതിനുള്ള അനുവാദം നല്‍കുന്നുണ്ട്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ അനുവാദം നല്‍കാവുന്നതാണ്.

എല്ലാ അജീര്‍ അനുവാദ പത്രങ്ങളും ഒരു നിശ്ചിത ഫീസ്‌ ഈടാക്കിയാണ് നല്‍കുക. ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് അനുമതി പത്രം നല്‍കുന്നത് എങ്കിലും പിന്നീട് പുതുക്കാന്‍ അനുവാദമുണ്ട്. 

 

You may have missed

Copy Protected by Chetan's WP-Copyprotect.