സൗദിയില്‍ ആദ്യമായി വന്നിറങ്ങുന്ന വിദേശ തൊഴിലാളികള്‍ക്ക് സൗജന്യ സിം കാര്‍ഡ് നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം

0
2

 

sim

 

സൗദി അറേബ്യ / റിയാദ്: രാജ്യത്ത് ആദ്യമായി  തൊഴില്‍ വിസയില്‍ വന്നിറങ്ങുന്ന വിദേശികള്‍ക്ക് സിം കാര്‍ഡും ആവശ്യത്തിനുള്ള സംസാര സമയവും നല്‍കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തികച്ചും സൗജന്യമായാണ് ഇവ വിതരണം ചെയ്യുക.
ആദ്യമായി വന്നിറങ്ങുന്ന തൊഴിലാളികള്‍ അപരിചിതത്വം മൂലം കഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. തൊഴിലാളിക്ക് ഇതിലൂടെ സ്വന്തം കുടുംബത്തെയും, തൊഴില്‍ മന്ത്രാലയത്തെയും, സൗദിയിലുള്ള സ്വന്തം രാജ്യത്തെ എംബസ്സിയേയും ബന്ധപ്പെടാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്.
സൗജന്യമായി എസ്.എം.എസ്സുകള്‍ അയക്കാനുള്ള സൗകര്യവും നല്‍കും. വിവര സാങ്കേതിക മന്ത്രാലയത്തെയും അവരുടെ കസ്റ്റമര്‍ സര്‍വീസുകളിലൂടെ ബന്ധപ്പെടാനും സാധിക്കും.  

 

Ministry-of-Labour

താമസിയാതെ രാജ്യത്തെ പ്രധാന അന്താരാഷ്‌ട്ര വിമാന താവളങ്ങളില്‍ പദ്ധതി നടപ്പിലാക്കി തുടങ്ങുമെന്ന് തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥന്മാര്‍ വ്യക്തമാക്കി. പിന്നീട് രാജ്യത്തെ മുഴുവന്‍ അന്താരാഷ്ട്രാ വിമാന താവങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.