«

»

Print this Post

Traffic fines and Traffic Tickets in Saudi Arabia

സൌദിയിലെ റിയാദില്‍ വെച്ച ചുവന്ന സിഗ്നല്‍ പാലിക്കാതെ വാഹനം ഓടിച്ചതിനു ‘സാഹിര്‍’ മുഖേന പിഴ ലഭിക്കുണ്ടായി. എന്റെ ഒരു സുഹൃത്ത് പറയുന്നത് ഒരു തവണ കൂടി ഫൈന്‍ ലഭിച്ചാല്‍ എന്റെ ലൈസന്‍സ്‌ പിടിച്ചെടുക്കും എന്നാണു. ഇതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ ?

സൌദിയിലെ ട്രാഫിക്‌ നിയമങ്ങളെപ്പറ്റിയും നിയമം പാലിക്കാത്തവര്‍ക്ക് ലഭിക്കുന്ന പോയിന്റുകളെ പറ്റിയും പ്രവാസികള്‍ക്കിടയില്‍ അവബോധം താരതമ്യേന കുറവാണ്. മിക്കവാറും തങ്ങള്‍ക്കു ലഭിക്കുന്ന പിഴ അടച്ചതിന് ശേഷം പിന്നീട് അതിനെപ്പറ്റി ചിന്തിക്കാറില്ല. സൌദിയിലെ പ്രമുഖ നഗരങ്ങളില്‍ നടപ്പാക്കിയ സാഹിര്‍ സംവിധാനത്തിന് ശേഷം നിയമലന്ഘനങ്ങള്‍ കുറയുകയും ഒരു പരിധി വരെ അപകടങ്ങള്‍ കുറയുകയും ചെയ്യുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. എങ്കിലും നിയമ ലങ്ഘനങ്ങള്‍ വഴി ഉണ്ടാകാവുന്ന അനന്തര ഫലങ്ങള്‍ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. സാഹിര്‍ എന്ന ട്രാഫിക്‌ നിയന്ത്രിത സംവിധാനത്തെപ്പറ്റിയും അതിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും പ്രാവാസികള്‍ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.

അശ്രദ്ധയും അപടകരവുമായ ഡ്രൈവിംഗ് മൂലം സൗദി അറേബ്യയില്‍ മരിക്കുന്നവരുടെ എണ്ണം നിരവധിയാണ്. ഏതാണ്ട് 9 മില്യന്‍ ട്രാഫിക്‌ കുറ്റകൃത്യങ്ങള്‍ ആണ് ഒരു വര്ഷം ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് മൂലം 13 ബില്യന്‍ റിയാലിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുന്നത്. ട്രാഫിക്‌ അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണമാകട്ടെ ഒന്നര മണിക്കൂറില്‍ ഒരാള്‍ എന്ന കണക്കില്‍ ഏതാണ്ട് ദിനം പ്രതി  18 പേരോളമാണ്.  കഴിഞ്ഞ വര്ഷം മാത്രം 485931 ട്രാഫിക്‌ അപകടങ്ങളും അതിന്റെ ഫലമായി 6458 ജീവനും റോഡില്‍ പൊളിഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ഇതിന്റെയെല്ലാം ഫലമായിട്ടാണ്  നിരന്തര വാഹനാപകട നിരക്കുകളും ട്രാഫിക്‌ കുറ്റ കൃത്യങ്ങളും കുറക്കാന്‍ സൗദി അധികൃതര്‍ ‘സാഹിര്‍’ എന്നാ പുതിയ ട്രാഫിക്‌ നിയന്ത്രണ സമ്പ്രദായം ഏര്‍പ്പെടുത്തിയത്. തുടക്കത്തില്‍ നിരവധി പ്രതികൂല പ്രചാരണങ്ങള്‍ നേരിടേണ്ടി വന്നുവെങ്കിലും അതിവേഗം ഇത് ബഹുജനാഭിപ്രായം നേടിയെടുത്തു. ഈ പെരിഷ്കാരത്തിന്റെ ഭാഗമായി ട്രാഫിക്‌ കുറ്റ കൃത്യങ്ങളുടെ നിരക്കുകള്‍ ഗണ്യമായി കുറഞ്ഞു എന്നാണു വിലയിരുത്തല്‍.

അതിനൂതനവും സാങ്കേതികമായി വളരെ മികവുറ്റതുമായ ഒരു സംവിധാനമാണ് ‘സാഹിര്‍’. സൌദിയിലെ പ്രധാന നഗരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഇത് നടപ്പിലാക്കിയിരിക്കുന്നത്. കമ്പ്യുടര്‍ നിയന്ത്രിതമായ ഈ ട്രാഫിക്‌  നിയന്ത്രണ സംവിധാനം സൌദിയുടെ നാഷണല്‍ ഇന്ഫോര്‍മാമറ്റിക് സെന്ററുമായി ബന്ധിപ്പിച്ചാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ടെക്നോളജിയിലധിഷ്ടിതമായ  ഡിജിറ്റല്‍ കാമറകള്‍ നിയമം ലങ്ഘിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുടെ ഫോട്ടോകള്‍ എടുക്കുന്നു. ഈ ഫോട്ടോകള്‍ പിന്നീട് നിയമലന്ഘനങ്ങള്‍ പ്രോസ്സസ് ചെയ്യുന്ന വിഭാഗത്തിലേക്ക് ഓട്ടോമാറ്റിക്‌ ആയി എത്തുന്നു. അവിടെ നിന്ന് സൌദിയുടെ നാഷണല്‍ ഇന്ഫോര്‍മാമറ്റിക് സെന്ററിന്റെ രേഖകളില്‍ നിന്ന് പ്രസ്തുത വാഹനത്തിന്റെ റജിസ്റ്റര്‍ ചെയ്ത ഉടമയുടെ വിവരങ്ങള്‍ കണ്ടെത്തുന്നു. പിന്നീട് അയാളെ നിയമ ലങ്ഘനതിന്റെ വിവരം  SMS  മുഖേന അറിയിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങളെല്ലാം വളരെ ഏകോപിതമായ രീതിയില്‍ വളരെ പെട്ടെന്ന് നടക്കുന്നു. പിഴ അറിയിപ്പ് ലഭിക്കുന്ന വാഹന ഉടമക്ക് പ്രസ്തുത പിഴ അന്ഗീകൃത ബാങ്കുകളുടെ ATM  കൌണ്ടര്‍ വഴി അടക്കാവുന്നതുമാണ്.

ഇനി നിങ്ങളുടെ ചോദ്യത്തിലേക്ക് കടക്കാം. റെഡ്‌ സിഗ്നല്‍ പാലിക്കാതെ വാഹനം ഓടിക്കുക എന്നതിലൂടെ വളരെ ഗുരുതരമായ ഒരു ട്രാഫിക്‌ നിയമ ലങ്ഘനം ആണ് നിങ്ങള്‍ ചെയ്തത്. ഇത് ട്രാഫിക് വകുപ്പിന്റെ ഒന്നാം കാറ്റഗറിയില്‍ പെടുന്ന കുറ്റമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരം കുറ്റങ്ങള്‍ക്ക് 500  മുതല്‍ 900 സൗദി റിയാല്‍ വരെ ഉള്ള പിഴ ശിക്ഷ ലഭിക്കും. കൂടാതെ 12  ട്രാഫിക്‌ നിയമ ലന്ഘന പോയിന്റുകളും ലഭിക്കും. 

ഒരു ഹിജ്റ വര്‍ഷത്തില്‍ തന്നെ 24 പോയിന്റ്‌ ലഭിച്ചാല്‍ മൂന്നു മാസത്തേക്ക് അയാളുടെ ഡ്രൈവിംഗ് ലൈസന്‍സ്‌ സസ്പെന്‍ഡ്‌ ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും ഇത്തരത്തില്‍ 24  പോയിന്റ് ലഭിച്ചാല്‍ 6 മാസത്തേക്കും, അതിനു ശേഷം മൂന്നാം തവണയും 24  പോയിന്റ് ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കും ഡ്രൈവിംഗ് ലൈസന്‍സ്‌ സസ്പെന്‍ഡ്‌ ചെയ്യും. ഒരുവര്‍ഷത്തിനിടെ നാലാം തവണയും 24 പോയിന്റ് ലഭിച്ചാല്‍ പ്രസ്തുത വ്യക്തിയുടെ ഡ്രൈവിംഗ് ലൈസന്‍സ്‌ കാന്‍സല്‍ ചെയ്യും.

കൂടുതല്‍ അറിവിലേക്കായി സാധാരണയായി കാണപ്പെടുന്ന ട്രാഫിക്‌ നിയമ ലങ്ഘനങ്ങളുടെ പോയിന്റുകള്‍ താഴെ കൊടുക്കുന്നു. താഴെ പറയുന്ന പോയിന്റുകള്‍ക്കും പിഴ  ശിക്ഷക്കും പുറമേ, വാഹനം പിടിച്ചെടുക്കലും തടവ്‌ ശിക്ഷയും നിയമ ലങ്ഘനതിന്റെ കാഠിന്യമനുസരിച്ചു ഉണ്ടാകാവുന്നതാണ്. 

 

നമ്പര്‍

ട്രാഫിക്‌ കുറ്റങ്ങള്‍

പോയിന്റ്
1 മദ്യപിച്ചു വാഹനം ഓടിക്കുന്നത് 24
2 drifting (Thafhrrt) 24
3 ചുവല്‍ ലൈറ്റ് ഉള്ളപ്പോള്‍ സിഗ്നല്‍ കടക്കുന്നത് 12
4 വിപരീത ദിശയില്‍ വാഹനം ഓടിക്കുന്നത് 12
5 മറ്റു വാഹനങ്ങള്‍ക്കിടയിലൂടെ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് 8
6 ട്രാഫിക്‌ പോലിസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുന്നത് 8
7 ബ്രെക്കോ ലൈറ്റോ ഇല്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നത് 8
8 സ്റ്റോപ്പ്‌ സിഗ്നല്‍ കാണിക്കുന്നിടത്തു വാഹനം നിരത്താതിരിക്കുന്നത് 6
9 വലതു വശം പാലിക്കാതെ വാഹനം ഓടിക്കുന്നത് 6
10 അനുവദനീയമായ സ്പീഡില്‍ നിന്നും 25 km  കൂടുതല്‍ സ്പീഡില്‍ വാഹനം ഓടിക്കുന്നത് 6
11 റൌണ്ട് എബൌട്ടില്‍ ഇടതു വശത്തു കൂടെ വരുന്ന വാഹനങ്ങള്‍ക്ക് വലതു വശത്ത് കൂടെ തടസ്സം ഉണ്ടാക്കുന്നത്‌ 6
12 നിരോധിക്കപ്പെട്ട സ്ഥലത്ത് കൂടെ വാഹനം ഓടിക്കുന്നത് 6
13 റയില്‍ റോഡില്‍ വാഹനം നിര്‍ത്തുന്നത് 6
14 അനുമതിയില്ലാത്ത ട്രാക്കിലൂടെ വാഹനം ഓടിക്കുന്നത് 4
15 വാഹനത്തിലെ സാധനങ്ങള്‍ മതിയായ രീതിയില്‍ കെട്ടാതെയോ മറക്കാതെയോ കൊണ്ട് പോകുന്നത് 4
16 ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെ വാഹനത്തിന്റെ ഷാസിയിലോ മറ്റോ മാറ്റങ്ങള്‍ വരുത്തുന്നത്. 4
17 സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാതെ വാഹനം ഓടിക്കുന്നത്‌ 4
18 വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് 4
19 ഹെല്മെറ്റ് ധരിക്കാതെ മോട്ടോര്‍ ബൈക്ക്‌ ഓടിക്കുന്നത്‌ 4

——————————

Permanent link to this article: http://pravasicorner.com/?p=1800

Copy Protected by Chetan's WP-Copyprotect.